Listen live radio
സമസ്ത ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഏകദിന ഹജ്ജ് പഠന ക്ലാസ് നാളെ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാല് വരെ കല്‍പ്പറ്റ പള്ളി താഴെ റോഡിലുള്ള സമസ്ത ജില്ലാ കാര്യാലയത്തില്‍ നടക്കും. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്്ലിയാര്‍ അധ്യക്ഷനാവും. കേന്ദ്ര മുശാവറ മെമ്പര്‍ വി. മൂസക്കോയ മുസ്്ലിയാര്‍ ഉദ്ഘാടനം ചെയ്യും. കാഞ്ഞായി മമ്മൂട്ടി മുസ്്ലിയാര്‍ വെള്ളമുണ്ട ക്ലാസിന് നേതൃത്വം നല്‍കും. പി. ഇബ്രാഹിം ദാരിമി, എസ്. മുഹമ്മദ് ദാരിമി, ഇബ്രാഹിം ഫൈസി വാളാട്, എം. ഹസ്സന്‍ മുസ്ലിയാര്‍, കെ.കെ അഹമ്മദ് ഹാജി, അഡ്വ. കെ. മൊയ്തു ഹാജി, ഇബ്രാഹിം ഫൈസി പേരാല്‍, അഷ്റഫ് ഫൈസി പനമരം, നൗഷീര്‍ വാഫി തുടങ്ങിയവര്‍ സംസാരിക്കും. ജില്ലയില്‍ നിന്നും അയല്‍ പ്രദേശങ്ങളില്‍ നിന്നും ഈ വര്‍ഷം പരിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് വേണ്ടി ഗവണ്‍മെന്റ്, പ്രൈവറ്റ് വഴിയായി ഹജ്ജ് യാത്ര ഉദ്ദേശിക്കുന്ന മുഴുവന്‍ ഹാജിമാര്‍ക്കുമാണ് ക്ലാസ് സംഘടിപ്പിക്കുന്നത്.