Listen live radio

രേവന്ത് റെഡ്ഢി ഇന്നു വയനാട്ടില്‍

after post image
0

- Advertisement -

വയനാട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി ഇന്നു വയനാട്ടിലെത്തും. രാവിലെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന രേവന്ത് റെഡ്ഢി ഹെലികോപ്റ്റര്‍ മാര്‍ഗം ഉച്ചയോടെ കല്‍പറ്റയിലെത്തും. വൈകുന്നേരം മൂന്നിന് കോട്ടത്തറ പഞ്ചായത്തിലെ കുറുമ്പലക്കോട്ടയില്‍ നടക്കുന്ന കുടുംബ സംഗമമാണ് ആദ്യ പരിപാടി. നാലിന് മേപ്പാടി ടൗണില്‍ സംഘടിപ്പിക്കുന്ന ജാഥ ഉദ്ഘാടനം ചെയ്യും. അഞ്ചിന് മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ നടക്കുന്ന പൊതു പരിപാടിയിലും തെലുങ്കാന മുഖ്യമന്ത്രി പങ്കെടുക്കും.

Leave A Reply

Your email address will not be published.