Listen live radio

കാരപ്പുഴയില്‍നിന്നു കബനി നദിയിലേക്ക് വെള്ളം തുറന്നുവിട്ടു

after post image
0

- Advertisement -

 

കനത്ത വേനലില്‍ മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളില്‍ അനുഭവപ്പടുന്ന ജലക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി കാരാപ്പുഴ അണക്കെട്ടില്‍നിന്നു കബനി നദിയില്‍ മരക്കടവ് ഭാഗത്ത് നിര്‍മിച്ച തടയണയിലേക്ക് വെള്ളം തുറന്നുവിട്ടു. ഇന്നു രാവിലെ എട്ടിനാണ് അണയുടെ ഷട്ടര്‍ തുറന്ന് പരീക്ഷണാടിസ്ഥാനത്തില്‍ വെള്ളം ഒഴുക്കാന്‍ ആരംഭിച്ചത്. സെക്കന്‍ഡില്‍ അഞ്ച് ഘന മീറ്റര്‍ വെള്ളമാണ് ഒഴുക്കുന്നത്. ഈ സ്ഥിതി നാലു ദിവസം 24 മണിക്കൂറും തുടരും.
കാരാപ്പുഴ അണയില്‍നിന്നു ഏകദേശം 69 കിലോമീറ്റര്‍ ഒഴുകിയാണ് വെള്ളം മരക്കടവില്‍ എത്തേണ്ടത്. പനമരം പുഴയിലൂടെയുടെയും പനമരം, മാനന്തവാടി പുഴകള്‍ സംഗമിക്കുന്ന കൂടല്‍ക്കടവിലൂടെയും പ്രവഹിച്ച്വെള്ളം മരക്കടവിലെത്താന്‍ രണ്ടു ദിവസമെടുക്കുമെന്നാണ് കാരാപ്പുഴ എക്സിക്യുട്ടീവ് എന്‍ജിനിയര്‍ വി. സന്ദീപ് പറഞ്ഞു.

ഒഴുകേണ്ട പ്രദേശങ്ങളിലെ വിണ്ടുകീറിയ സ്ഥലങ്ങളും കുഴികളും തടയണകളും സ്വകാര്യ പമ്പിംഗിനുള്ള സാധ്യതകളും ജലനഷ്ടത്തിനു കാരണമാകുമെന്ന് അധികൃതര്‍ പറഞ്ഞു. ജലദ ുരുപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ നിയമനടപടി സ്വീകരിക്കുമെന്നു അവര്‍ അറിയിച്ചു.ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി നിര്‍ദേശിച്ചതനുസരിച്ചാണ് അണയില്‍ നിന്നു കബനിയിലേക്ക് വെള്ളം ഒഴുക്കുന്നത്. കബനി വറ്റിയത് പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ വിതരണം ചെയ്യുന്നതിനുള്ള കുടിവെള്ളം പമ്പിംഗിനെ ബാധിച്ചു. ഈ സാഹചര്യത്തിലാണ് അണയില്‍നിന്നു നദിയിലേക്ക് വെള്ളം തുറന്നുവിടാന്‍ തീരുമാനമായത്. കാരാപ്പുഴ അണയിലെ വെള്ളം കുടിവെള്ള വിതരണത്തിനു ലഭ്യമാക്കുന്നതിനു മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയന്‍ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍പേഴ്സണുമായ ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു.

Leave A Reply

Your email address will not be published.