Listen live radio

സംസ്ഥാനത്ത് ഇന്നും ചൂട് കൂടാൻ സാധ്യത; വെള്ളിയാഴ്ച്ച വരെ 12 ജില്ലകളിൽ യല്ലോ അലേർട്ട്

after post image
0

- Advertisement -

സംസ്ഥാനത്ത് ഇന്നും ചൂട് കൂടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച്ച വരെ 12 ജില്ലകളിൽ യല്ലോ മുന്നറിയിപ്പ് നൽകി.പാലക്കാട് താപനില 40 °C വരെ ഉയരാൻ സാധ്യതയുണ്ട്. കൊല്ലം, കോഴിക്കോട്, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും വർധിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്.

ഉച്ചയ്ക്ക് ശേഷം മലയോര മേഖലകളിൽ ഇടിമിന്നലോട് കൂടിയ വേനൽ മഴ ലഭിക്കാനും സാധ്യതയുണ്ട്.പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. കേരള തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

Leave A Reply

Your email address will not be published.