Listen live radio

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 800 രൂപ കുറഞ്ഞു

after post image
0

- Advertisement -

 

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് ഗ്രാമിന് 100 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 6555 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് വില 800 രൂപ കുറഞ്ഞ് 52,440 രൂപയായി. 18 കാരറ്റിന്റെ സ്വര്‍ണം ഗ്രാമിന് 90 രൂപ കുറഞ്ഞ് 5465 രൂപയായി.2024 ഒന്നാം പാദത്തില്‍, ഇന്ത്യയുടെ മൊത്തം സ്വര്‍ണ ആവശ്യം 136.7 ടണ്ണായിരുന്നു, 2023 ലെ ഒന്നാം പാദത്തിലെ 126.3 ടണ്ണുമായി താരതമ്യം ചെയ്യുമ്പോള്‍ 8% വര്‍ധനവ് ഇന്ത്യക്കാര്‍ക്ക് സ്വര്‍ണവുമായുള്ള ബന്ധം പുനഃസ്ഥാപിച്ചു. 95 ടണ്‍ സ്വര്‍ണാഭരണ ഡിമാന്‍ഡ്, താരതമ്യേന ദുര്‍ബലമായ ഝ1’23നേക്കാള്‍ 4% കൂടുതലാണ്.ഇന്ത്യയുടെ തുടര്‍ച്ചയായ ശക്തമായ മാക്രോ ഇക്കണോമിക് അന്തരീക്ഷം സ്വര്‍ണ്ണാഭരണ ഉപഭോഗത്തിന് സഹായകമായിരുന്നു, മാര്‍ച്ചില്‍ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയെങ്കിലും പാദം അവസാനിച്ചപ്പോള്‍ വില്‍പ്പനയില്‍ മാന്ദ്യം സംഭവിച്ചു.

Leave A Reply

Your email address will not be published.