Listen live radio

ക്ഷേമനിധി പെന്‍ഷനുകള്‍ കെ-സ്മാര്‍ട്ടുമായി ബന്ധിപ്പിക്കാന്‍ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂള്‍ വികസിപ്പിക്കും

after post image
0

- Advertisement -

 

 

ക്ഷേമ നിധി പെന്‍ഷനുകള്‍ കെ-സ്മാര്‍ട്ടുമായി ബന്ധിപ്പിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ്. വിവിധ ക്ഷേമ നിധി ബോര്‍ഡുകളുടെ ഏകോപനം ലക്ഷ്യമിട്ടാണ്. ക്ഷേമനിധി പെന്‍ഷനുകളുടെ അടവും വിതരണവും കെ- സ്മാര്‍ട്ടില്‍ ഉള്‍പ്പെടുത്തും.സംസ്ഥാനത്ത് ആകെ 33 ക്ഷേമനിധി ബോര്‍ഡുകളാണ് ഉള്ളത്. ഒരേ സമയം ക്ഷേമനിധി പെന്‍ഷനും ക്ഷേമ പെന്‍ഷനും അര്‍ഹതയുള്ളവര്‍ക്ക് ഏതെങ്കിലും ഒന്ന് മാത്രമേ ലഭിക്കൂ. ക്ഷേമ പെന്‍ഷനില്‍ നിന്ന് ക്ഷേമനിധി പെന്‍ഷന്‍ തുക കിഴിച്ച് വിതരണം ചെയ്താണ് ഇത് സാധ്യമാക്കുന്നത്. ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാത്തതിനാല്‍ ഈ പ്രക്രിയ സങ്കീര്‍ണ്ണമാണ്. ഇത് മറികടക്കാനാണ് തദേശ സ്വയംഭരണ വകുപ്പ് ലക്ഷ്യമിടുന്നത്.ക്ഷേമനിധി ബോര്‍ഡുകള്‍ക്കായി പ്രത്യേക കെ സ്മാര്‍ടില്‍ പ്രത്യേക മൊഡ്യൂള്‍ വികസിപ്പിക്കും. ഇതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കാന്‍ പ്രത്യേക ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തികൊണ്ട് ഉത്തരവിറങ്ങി. എന്നാല്‍ തൊഴില്‍ വകുപ്പിന് കീഴിലുള്ള ക്ഷേമ നിധി ബോര്‍ഡുകളുടെ ചുമതല കൂടി തദ്ദേശ സ്വയം ഭരണ വകുപ്പിന് മേല്‍ അടിച്ചേല്‍പ്പിക്കുന്നതിലേക്ക് ഇത് നയിക്കും എന്നാണ് ജീവനകാരുടെ സംഘടനകളുടെ ആരോപണം. ജൂലൈ മാസത്തോടെ ക്ഷേമ പെന്‍ഷനുകളും ക്ഷേമനിധി പെന്‍ഷനുകളും കെ സ്മാര്‍ട്ടില്‍ ഉള്‍പ്പെടുത്താനാണ് നിലവിലെ നീക്കം.

Leave A Reply

Your email address will not be published.