Listen live radio

സ്‌കൂള്‍ ബസാര്‍ പ്രവര്‍ത്തനം ആരംഭിച്ചു

after post image
0

- Advertisement -

 

കല്‍പ്പറ്റ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് സ്റ്റോറിന്റ സ്‌കൂള്‍ ബസാര്‍ പ്രവര്‍ത്തനം ആരംഭിച്ചു.സ്‌കൂള്‍ വിപണിയിലെ മുഴുവന്‍ സാധനങ്ങളും ഗുണമേന്മയോടെയും, വിലക്കുറവിലും ലഭ്യമാക്കുക എന്ന ലക്ഷ്യം വച്ച് കൊണ്ട് മെയ് 2 മുതല്‍ ജൂണ്‍ 30 വരെ ആണ് സ്‌കൂള്‍ ബസാറിന്റെ പ്രവര്‍ത്തനം. കല്‍പ്പറ്റ പുതിയ ബസ്റ്റാന്റിന് അടുത്തായി ന്യൂഹോട്ടലിന് എതിര്‍വശത്താണ് പ്രവര്‍ത്തനം ആരംഭിച്ചത്. ബ്രാന്‍ഡഡ് കമ്പനി നോട്ട് പുസ്തകങ്ങള്‍, സ്‌കൂള്‍ ബാഗുകള്‍, പേനകള്‍, പെന്‍സിലുകള്‍, ലഞ്ച് ബോക്സ്, ഇന്‍സ്ട്രുമെന്റ് ബോക്സ് തുടങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ എല്ലാവിധ സ്റ്റേഷനറി സാധനങ്ങളും 30% വരെ ഡിസ്‌കൗണ്ട് നല്‍കി കൊണ്ടാണ് വിതരണം ചെയ്യുന്നത്. സ്‌കൂള്‍ ബസാറിന്റെ പ്രവര്‍ത്തന ഉദ്ഘാടനം സംസ്ഥാന സഹകരണ ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി കെ ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു. കെ ആര്‍ ജിതിന്‍, സംഗീത് സന്തോഷ്, ഷംലാസ്,സെബാസ്റ്റ്യന്‍ സര്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.