Listen live radio

പ്രവേശന പരീക്ഷാ പരിശീലന സഹായ പദ്ധതി അപേക്ഷ ക്ഷണിക്കുന്നു

after post image
0

- Advertisement -

 

മാനന്തവാടി: പ്രമുഖ ജീവകാരുണ്യ സന്നദ്ധ സംഘടനയായ ‘സ്പന്ദനം മാനന്തവാടി’ വയനാട് ജില്ലയില്‍ നിന്നും അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ – എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷക്ക് പരിശീലന സഹായം നല്‍കുന്നു.ഈ വര്‍ഷം പ്ലസ് റിസല്‍ട്ട് വന്നാല്‍ ഉടന്‍ തന്നെ ഇതിനുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങും. കൂടുതല്‍ വിവരങ്ങള്‍ക്ക് മാനന്തവാടി ഫാഷന്‍ വില്ലേജ് കോംപ്ലക സില്‍ പ്രവര്‍ത്തിക്കുന്ന സ്പന്ദനം ഓഫീസുമായോ 9447951941, 9446387074, 9946614424, 9495023054 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണെന്ന് പ്രസിഡന്റ് ഫാ. വര്‍ഗീസ് മറ്റമന, സെക്രട്ടറി പി.കെ. മാത്യു, ബാബു ഫിലിപ്പ്, പി.സി. ജോണ്‍, ജസ്റ്റിന്‍ പനച്ചിയില്‍, കെ.എം. ഷിനോജ് എന്നിവര്‍ അറിയിച്ചു.എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതാണ്.

കേരളത്തിലെ പ്രമുഖ പ്രവേശന പരീക്ഷാ പരിശീലന സ്ഥാപനമായ പാലാ ബ്രില്ല്യന്റുമായി സഹകരിച്ചാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഈ അദ്ധ്യയന വര്‍ഷം പ്ലസ്ടു പരീക്ഷയില്‍ മികച്ച ഗ്രേഡ് വാങ്ങിയവരും സാമ്പത്തികസാമൂഹ്യ പിന്നോക്കാവസ്ഥയില്‍ ഉളള തല്പരരായ വിദ്യാര്‍ത്ഥികള്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിശീലനത്തിന് കോഴ്സ് ഫീസ്, ഹോസ്റ്റല്‍ ഫീസ്, റഫറന്‍സ് മെറ്റീരിയല്‍സ് എന്നിവയുടെ ചിലവ് സ്പന്ദനം വഹിക്കും.

അര്‍ഹതയും താല്പര്യവും ഉണ്ടായിട്ടും സാമ്പത്തിക പ്രയാസം മൂലം ഒട്ടനവധി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പരിശീലനം ലഭ്യമാകുന്നില്ലെന്നും നല്ല പിന്തുണ ലഭിച്ചാല്‍ ഉയര്‍ന്ന റാങ്കോടെ രാജ്യത്തെ മികച്ച സ്ഥാപനങ്ങളില്‍ മെഡിക്കല്‍ എഞ്ചിനീയറിംഗ്, മറ്റ് അനുബന്ധ കോഴ്‌സുകള്‍ എന്നിവക്ക് പ്രവേശനം ലഭിക്കാന്‍ യോഗ്യരായ ധാരാളം യുവതീയുവാക്കള്‍ നമുക്കിടയില്‍ ഉണ്ടെന്നും തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സ്പന്ദനം ഈ വര്‍ഷവും ഈ പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ 40 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുകയും മിക്ക വിദ്യാര്‍ത്ഥികളും കകഠ, ചകഠ, ങആആട, എഞ്ചിനീയറിംഗ് തുട ങ്ങിയ കോഴ്‌സുകളില്‍ അഡ്മിഷന്‍ നേടിയിട്ടുമുണ്ട്.

Leave A Reply

Your email address will not be published.