Listen live radio

സംസ്ഥാന വ്യാപകമായി ഇന്നും ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്‌കരിക്കാന്‍ സംയുക്ത സമരസമിതി

after post image
0

- Advertisement -

സംസ്ഥാന വ്യാപകമായി ഡ്രൈവിംഗ് ടെസ്റ്റ് ഇന്നും ബഹിഷ്‌കരിക്കാന്‍ ഡ്രൈവിംഗ് സ്‌കൂള്‍ സംയുക്ത സമരസമിതി. ഐഎന്‍ടിയുസി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ടെസ്റ്റ് തടയും. സിഐടിയു ടെസ്റ്റ് ബഹിഷകരണത്തില്‍ നിന്ന് താത്കാലികമായി പിന്മാറിയെങ്കിലും പരിഷ്‌കരണം അംഗീകരിക്കില്ല എന്ന് അറിയിച്ചു. 23ന് ഗതാഗത മന്ത്രിയുമായി നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനം ആയില്ലെങ്കില്‍ പ്രത്യക്ഷ സമരം തുടരും.പരിഷ്‌കരണം സിഐടിയു അംഗീകരിച്ച് കയ്യടിച്ചതാണെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവനയെ ഓള്‍ കേരള ഡ്രൈവിംഗ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ഇന്നലെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ടെസ്റ്റ് പരിഷ്‌കരിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കര്‍ശനമായി നടപ്പാക്കണം എന്ന് ഗതാഗത കമ്മീഷണര്‍ ഇന്നലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരായ സമരത്തില്‍ നിന്ന് പിന്മാറിയിട്ടില്ലെന്ന് സിഐടിയു അറിയിച്ചിരുന്നു.

സമരം താത്കാലികമായി മാറ്റിവെച്ചതാണ് എന്നും ആള്‍ കേരള ഡ്രൈവിംഗ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സിടി അനില്‍ പറഞ്ഞു. ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്‌കാരത്തില്‍ ഇളവനുവദിച്ചുള്ള ഉത്തരവ് പൊടിക്കൈ മാത്രമെന്ന് ഡ്രൈവിങ്ങ് സ്‌കൂള്‍ സംയുക്ത സമര സമിതി പറഞ്ഞു.

Leave A Reply

Your email address will not be published.