Listen live radio

പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ അവകാശം ഉറപ്പാക്കണം

after post image
0

- Advertisement -

 

പനമരം: വിദ്യാലയ പരിധിയില്‍ ഉള്‍പ്പെടുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ പഠനം ഉറപ്പുവരുത്തുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് നീര്‍വാരം ഹൈസ്‌കൂള്‍ അധ്യാപക രക്ഷാകര്‍തൃസമിതി ആവശ്യപ്പെട്ടു.മാനന്തവാടി പട്ടികവര്‍ഗ വികസന ഓഫിസിന്റെ പരിധിയില്‍ വരുന്ന സ്‌കൂളുകളില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ വിദ്യാവാഹിനി സൗകര്യം ഏര്‍പ്പെടുത്തി അനുമതി നല്‍കിയ ഉത്തരവില്‍ , ഓരോ സ്‌കൂളുകള്‍ക്കും പ്രത്യേകം പ്രത്യേകം ക്യാച്ച്‌മെന്റ് ഏരിയകള്‍ നിശ്ചയിച്ചു നല്‍കിയിരുന്നു. അപ്രകാരം നിശ്ചയിച്ച പ്രദേശങ്ങളില്‍ നിന്നും വിദ്യാവാഹിനി സൗകര്യം ഇല്ലാത്ത എയ്ഡഡ്, സ്വകാര്യ സ്‌കൂളുകളിലേക്ക് മാനേജ്മന്റ് ഇടപെട്ടു രക്ഷിതാക്കള്‍ക്കു വാഗ്ദാനങ്ങള്‍ നല്‍കി വിദ്യാര്‍ഥികളുടെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി സ്‌കൂളുകളില്‍ ചേര്‍ക്കുന്ന രീതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

എന്നാല്‍ അധ്യയനം ആരംഭിച്ച് ആദ്യ മാസങ്ങള്‍ക്കുശേഷം ഈ കുട്ടികളെ സ്‌കൂളുകളില്‍ എത്തിക്കുന്നതില്‍ പ്രസ്തുത വിദ്യാലയങ്ങള്‍ ഗുരുതരമായ അലംഭാവം കാട്ടുന്ന സാഹചര്യമാണുള്ളത്. ആവശ്യമായ ഇടപെടലുകളോ , വാഹന സൗകര്യമോ ലഭിക്കാതെ കുട്ടികള്‍ വിദ്യാലയങ്ങളില്‍ പോകാത്ത അവസ്ഥയുണ്ടാകുന്നു. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിദ്യാവാഹിനി സൗകര്യമുള്ള വിദ്യാലയം തൊട്ടടുത്തുള്ളപ്പോഴാണ് ഇത്തരത്തില്‍ വിദ്യാര്‍ഥികളുടെ പ്രാഥമിക വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടാകുന്നത്.ഇതുസംബന്ധിച്ച് നീര്‍വാരം ഗവ.സ്‌കൂള്‍ അധ്യാപക രക്ഷാകര്‍തൃസമിതിയുടെ നേതൃത്വത്തില്‍, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്കും
മാനന്തവാടി പട്ടികവര്‍ഗ വികസന ഓഫിസര്‍ക്കും പരാതികള്‍ നല്‍കി.

Leave A Reply

Your email address will not be published.