Listen live radio

അനുസ്മരണം സംഘടിപ്പിച്ചു

after post image
0

- Advertisement -

 

ഏറെ നാള്‍ മലബാര്‍ ഭദ്രാസനത്തിനും സഭക്കും സണ്ടേസ്‌കൂള്‍ പ്രസ്ഥാനത്തിനും സ്തുത്യര്‍ഹമായ രീതിയില്‍ സേവനമനുഷ്ഠിച്ച് നമ്മില്‍ നിന്നും വേര്‍പിരിഞ്ഞ പുല്ല്യാട്ടേല്‍ ബഹു. ജേക്കബ് മീഖായേല്‍ അച്ചന്റെ ഒന്നാമത് ശ്രാദ്ധം മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ആചരിച്ചു.അച്ചന്റെ ജീവിതം തിരക്കിനിടയിലും എല്ലായിടത്തും എത്തുന്നതായിരുന്നു എന്നും മെത്രാപ്പോലിത്ത അസ്മരിച്ചു. ഭദ്രാസന സെക്രട്ടറി ഫാ.ഡോ. മത്തായി അതിരംപുഴയില്‍, വികാരി ഫാ.ബിജുമോന്‍ കര്‍ലോട്ടുകുന്നേല്‍, ഫാ. ഗീവര്‍ഗീസ് മേലേത്ത്, ഫാ. മനീഷ് ജേക്കബ്, ട്രസ്റ്റി കുര്യാച്ചന്‍ നെടുങ്ങോട്ടുകുടി, സെക്രട്ടറി ജോണ്‍സണ്‍ കൊഴാലില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മലബാര്‍ ഭദ്രാസാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മോര്‍ സ്‌തേഫാനോസ് തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തിലും അനേകം വൈദികരുടെ സഹകാര്‍മ്മികത്വത്തിലും വിശുദ്ധ കുര്‍ബ്ബാനയും കബറിങ്കല്‍ ധൂപപ്രാര്‍ത്ഥനയും നടത്തപ്പെട്ടു.അടങ്ങിയിരിക്കുന്നവന്‍ ഇടയനായിരിക്കില്ല’ എന്നാണ്, ഇടയശുശ്രൂഷയെ കുറിച്ചുള്ള ചൊല്ല്. അടങ്ങിയിരിക്കാതെ അദ്ധ്വാനിക്കാന്‍ മനസ്സ് കാണിച്ച അനുഗ്രഹീതനായ ആചാര്യനായിരുന്നു പുല്യാട്ടേല്‍ വന്ദ്യ ജേക്കബ് മീഖായേല്‍ അച്ചന്‍.തിരക്കിന്റെ പേരില്‍ തിരിഞ്ഞു നോക്കാത്തവരല്ല, തിരക്കിനിടയിലും തിരഞ്ഞു വരുന്നവരാണ് യഥാര്‍ത്ഥ സുഹൃത്തുക്കള്‍ എന്ന് പറയാറുണ്ടല്ലോ.

Leave A Reply

Your email address will not be published.