Listen live radio

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തില്‍ നേരിയ കുറവ്

after post image
0

- Advertisement -

 

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തില്‍ നേരിയ കുറവ്. എന്നാല്‍ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകതയില്‍ കുറവുണ്ടാകാത്തത് വൈദ്യുതി ബോര്‍ഡിലെ ആശങ്കയിലാക്കുന്നു. പ്രതിസന്ധിയെക്കുറിച്ച് വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി ബോര്‍ഡിലെ സംഘടനകളുമായി ചര്‍ച്ച നടത്തി. നാളെ ഉന്നതതല യോഗവും ചേരും. കഴിഞ്ഞ രണ്ടു ദിവസമായി വൈദ്യുതി ഉപഭോഗത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ഇന്നലത്തെ വൈദ്യുതി ഉപഭോഗം 110.06 ദശലക്ഷം യൂണിറ്റായിരുന്നു. എന്നാല്‍ വൈകിട്ട് 6 മുതല്‍ രാത്രി 12 വരെയുള്ള പീക്ക് സമയത്തെ ആവശ്യകത വര്‍ധിച്ചു. തിങ്കളാഴ്ച 5639 മെഗാവാട്ടായിരുന്ന ആവശ്യകത ഇന്നലെ 5728 മെഗാവാട്ടായി വര്‍ധിച്ചു. പീക്ക് സമയത്തെ ആവശ്യകതയില്‍ കുറവുണ്ടാകാത്തത് ബോര്‍ഡിനെ ആശങ്കയിലാക്കുന്നു.വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് ബോര്‍ഡിലെ സര്‍വീസ് സംഘടനകളുമായി മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഇന്ന് ചര്‍ച്ച നടത്തി.

ഓണ്‍ലൈനായിട്ടായിരുന്നു യോഗം. സംഘടനകളുടെ നിര്‍ദ്ദേശങ്ങള്‍ അറിയുകയായിരുന്നു ലക്ഷ്യം. പ്രാദേശിക നിയന്ത്രണം ഏര്‍പ്പെടുത്തിയ ശേഷമുള്ള സ്ഥിതി വിലയിരുത്താന്‍ നാളെ മന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേരും. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍മാര്‍ മുതലുള്ള ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. നിയന്ത്രണം ഏതു തരത്തില്‍ തുകരണമെന്നതില്‍ യോഗം തീരുമാനമെടുക്കും.

Leave A Reply

Your email address will not be published.