Listen live radio

കടുത്ത വരള്‍ച്ച: കാര്‍ഷിക വിദഗ്ധ സംഘം കൃഷിഭൂമികള്‍ സന്ദര്‍ശിച്ചു

after post image
0

- Advertisement -

 

മാനന്തവാടി: കടുത്ത വരള്‍ച്ച മൂലം സംസ്ഥാനത്ത് ആകെയുണ്ടായ കാര്‍ഷിക മേഖലയിലെ ആഘാതം വിലയിരുത്തുന്നതിനായി ബ്ലോക്ക് തലത്തില്‍ കാര്‍ഷിക വിദഗ്ധര്‍ ഉള്‍പ്പെടുന്ന ഉന്നതതല സംഘത്തെ നിയോഗിക്കുന്നതിന് കൃഷി വകുപ്പ് മന്ത്രി നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ മാനന്തവാടി ബ്ലോക്കിലെ തവിഞ്ഞാല്‍, തൊണ്ടര്‍നാട് എന്നീ പഞ്ചായത്തിലും മാനന്തവാടി മുനിസിപ്പാലിറ്റിയിലും സംഘം പരിശോധന നടത്തി. അമ്പവയല്‍ പ്രാദേശിക ഗവേഷണ കേന്ദ്രം അസി. പ്രൊഫസര്‍ നജീബ് നടുത്തോടി, മാനന്തവാടി കൃഷി അസി. ഡയറക്ടര്‍ വിനോദ് പി. ജെ, മാനന്തവാടി കൃഷി ഓഫീസര്‍ ആര്യ കെ. എസ്, തിരുനെല്ലി കൃഷി ഓഫീസര്‍ അശ്വതി ബാലകൃഷ്ണന്‍, തൊണ്ടര്‍നാട് കൃഷി ഓഫീസര്‍ മുഹമ്മദ് അബ്ദുള്‍ ജാമിയ, തവിഞ്ഞാല്‍ കൃഷി ഓഫീസര്‍ ലിഞ്ജു തോമസ് ,കൃഷി അസിസ്റ്റന്റുമാരായ സിറാജ് കെ. പി, നീതു കെ. എ, അഭിജിത്. എം.എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

ഈ പ്രദേശങ്ങളില്‍ വാഴക്കൃഷിയിലാണ് പ്രധാനമായും വരള്‍ച്ച ബാധിച്ച് കൃഷിനാശം സംഭവിച്ചിട്ടുള്ളതെന്നും ഏകദേശം 80% വാഴ കൃഷിയും പൂര്‍ണ്ണമായും ഉണങ്ങി നശിച്ച നിലയിലാണെന്നും സംഘം വിലയിരുത്തി. കൂടാതെ കാപ്പി, കുരുമുളക്, ജാതി തുടങ്ങിയ ബഹുവര്‍ഷ വിളകളെയും വരള്‍ച ബാധിച്ചിട്ടുണ്ട്. ലഭ്യമായ വെള്ളമുപയോഗിച്ച് ജലസേചനം, പുതയിടല്‍ തുടങ്ങിയ സാധ്യമായ എല്ലാ വേനല്‍ കാല കൃഷി സംരക്ഷണ മുറകളും മിക്ക കര്‍ഷകരും കൃഷി ഇടങ്ങളില്‍ നടപ്പിലാക്കിയിരുന്നു. കാര്‍ഷിക വിളകളുടെ നാശം കര്‍ഷിക മേഖലയ്ക്ക് മാത്രമല്ല കൃഷി അനുബന്ധ മേഖലകള്‍ക്കും വലിയ ഒരു ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും സംഘാംഗങ്ങള്‍ പ്രസ്താവിച്ചു.

Leave A Reply

Your email address will not be published.