Listen live radio

കൊവിഡ് 19: പരിപാലിക്കേണ്ടവര്‍ അവതാളത്തിലാകുമ്പോള്‍…!

after post image
0

- Advertisement -

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരും നഴ്സുമാരും മറ്റ് ആശുപത്രി ജീവനക്കാരും ക്വാറന്റീനില്‍ പോകേണ്ടിവരുന്ന സാഹചര്യം സംസ്ഥാനത്തെ ചികിത്സാ മേഖലയില്‍ പരിഭ്രാന്തി വളര്‍ത്തുന്നതു തന്നെയാണ്. കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്‍റെ പലയിടങ്ങളിലും ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കണ്ണൂര്‍ ഗവ.മെഡിക്കല്‍‌ കോളജില്‍ 2 ഡോക്ടര്‍മാര്‍ അടക്കം 3 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 2 ഡോക്ടര്‍മാര്‍ 3 ദിവസമായി ചികിത്സയില്‍ കഴിയുകയാണ്. മറ്റൊരാള്‍ സ്റ്റാഫ് നഴ്സാണ്.
അതേസമയം ഇവര്‍ക്കു കോവിഡ് വാര്‍ഡില്‍ നിന്നല്ല രോഗം ബാധിച്ചതെന്നാണ് നിഗമനം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മെഡിസിന്‍ വാര്‍ഡിലെ രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു 9 ഡോക്ടര്‍മാരാണ് ക്വാറന്റീനില്‍ ആയത്. വാര്‍ഡില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത രോഗികളോട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാനാണ്. നിര്‍ദേശിച്ചിട്ടുള്ളത്. ആകെ 16 ഡോക്ടര്‍മാര്‍, 17 സ്റ്റാഫ് നഴ്സുമാര്‍, 2 നഴ്സിങ് അസിസ്റ്റന്റുമാര്‍ എന്നിവരാണ് മെഡിക്കല്‍ കോളജില്‍ ക്വാറന്റീനില്‍ ഉള്ളത്.
എറണാകുളത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതില്‍ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ 2 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 8 പേര്‍ ആശുപത്രി ജീവനക്കാരാണ്. എസ്‌ഡി സന്യാസിനി സഭയുടെ കീഴ്മാട് പ്രൊവിന്‍ഷ്യല്‍ ഹൗസിലെ 18 കന്യാസ്ത്രീകള്‍ക്കും ഇന്നലെ കോവിഡ് പോസിറ്റീവായി. ജീവനക്കാരിയുടെ ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൂന്നാര്‍ ദേവികുളം ഗവ.ആയുര്‍വേദ ഡിസ്പെന്‍സറി അടച്ചുപൂട്ടി. ഡോക്ടറും മറ്റ് ജീവനക്കാരും ക്വാറന്റീനില്‍ പ്രവേശിച്ചു.

Leave A Reply

Your email address will not be published.