Listen live radio

വ്യാജ വാര്‍ത്തകള്‍ക്കിനി പിടി വീഴും; ഫാക്ട് ചെക്ക് വിഭാഗത്തിന്റെ ഘടനയിലും, പ്രവർത്തനങ്ങളിലും അടിമുടിമാറ്റം

after post image
0

- Advertisement -

വയനാട്: കോവിഡ് സംബന്ധിച്ച വാർത്തകൾ, സന്ദേശങ്ങൾ എന്നിവ കണ്ടെത്തി നടപടി കൈക്കൊള്ളുവാനായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൻ്റെ കീഴിൽ ആരംഭിച്ച ഫാക്ട് ചെക്ക് വിഭാഗത്തിന്റെ ഘടനയും, പ്രവർത്തനങ്ങളും വിപുലീകരിച്ചു. കോവിഡ് അനുബന്ധ വ്യാജ വാർത്തകൾക്ക് പുറമെ സർക്കാരിനെയും, ജനങ്ങളെയും ബാധിക്കുന്ന വ്യാജ സന്ദേശങ്ങളും ഇനി ഫാക്ട് ചെക്ക് ന്റെ പ്രവർത്തന പരിധിയിൽ പെടും. വകുപ്പിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി എല്ലാ ജില്ലാ ഇൻഫർമേഷൻ കേന്ദ്രങ്ങളിലും ഫാക്ട് ചെക്ക് സെല്ലുകൾ സ്ഥാപിക്കും. കൂടുതൽ പേരിലേക്ക് വിവരങ്ങൾ എത്തിക്കാനായി ഒരു വെബ് പോർട്ടലും ഒരുങ്ങുന്നുണ്ട്.
പൊതുജനങ്ങൾക്ക് സംശയം തോന്നുന്ന വാർത്തകൾ, സന്ദേശങ്ങൾ എന്നിവ ഫാക്ട് ചെക് ന്റെ വാട്സ്ആപ്പ് നമ്പർ ആയ 9496003234 ലേക്ക് കൈമാറാവുന്നതാണ്. പൊതുജനങ്ങള്‍ ഫാക്ട് ചെക്ക് വിഭാഗത്തിന് വാട്സാപ്പിലൂടെ കൈമാറിയ 1635 സംശയകരമായ സന്ദേശങ്ങള്‍ / വാര്‍ത്തകളില്‍ 1586 എണ്ണത്തിന് വാട്സാപ്പ് അഡ്മിന്‍ മുഖാന്തരം മറുപടി നല്‍കി. കൂടുതല്‍ അന്വേഷണവും ഉറപ്പാക്കലും ആവശ്യമായതും, സര്‍ക്കാരിനെയും പൊതുജനജീവിതത്തെയും സാരമായി ബാധിക്കുന്നതുമായ 49 എണ്ണം ഫാക്ട് ചെക്ക് വിഭാഗം നിജസ്ഥിതി കണ്ടെത്തി ഫേസ്ബുക്കിലൂടെ (https://www.facebook.com/IPRDFactCheckKerala/ ) ജനങ്ങളെ അറിയിക്കുകയും ചെയ്തു.ഗൗരവമുള്ള 12 എണ്ണം കേരളാ പോലീസിന്റെ സൈബര്‍ഡോമിന് തുടര്‍നടപടികള്‍ക്കായി കൈമാറി.

Leave A Reply

Your email address will not be published.