Listen live radio

സ്വര്‍ണ്ണക്കടത്ത് കേസ്: സ്വപ്നയുടെ പേരില്‍ 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം; മരവിപ്പിക്കാന്‍ കസ്റ്റംസിന്റെ നിര്‍ദേശം

after post image
0

- Advertisement -

തിരുവനന്തപുരം: നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിലെ പ്രതി സ്വപ്നസുരേഷിന്റെ പേരിലുള്ള ലോക്കറില്‍ നിന്നും 45 ലക്ഷം രൂപ കൂടി അന്വേഷണ്‍ സംഘം കണ്ടെടുത്തു. എസ്ബിഐ ബാങ്ക് ലോക്കറില്‍ സ്ഥിരനിക്ഷേപമായി സൂക്ഷിച്ചിരുന്ന തുകയാണ് കണ്ടെടുത്തത്. നേരത്തെ 1.05 കോടി രൂപ സ്വപ്നയുടെ പേരിലുള്ള ലോക്കറില്‍ നിന്നും കണ്ടെടുത്തിരുന്നു. സ്വപ്നയുടെ പേരിലുള്ള ഫിക്സസ് ഡിപ്പോസിറ്റ് മരവിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് കസ്റ്റംസ് നിര്‍ദേശം നല്‍കിയിട്ടുണ്ട് ഇതിനിടെ സ്വപ്ന സുരേഷിനെ ഐ.ടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡില്‍ നിയമിച്ചത് എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടെന്ന് പ്രൈസ്‍ വാട്ടര്‍ഹൗസ് കൂപ്പേഴ്സ് ഐ.ടി വകുപ്പിനെ അറിയിച്ചു.
സ്പേസ് പാര്‍ക്ക് കണ്‍സല്‍റ്റന്‍സി കരാര്‍ റദ്ദാക്കാനുള്ള കേരള സ്റ്റേറ്റ് ഐടി കെഎസ്‌ഐടിഐഎല്‍ നല്‍കിയ നോട്ടീസിനുള്ള മറുപടിയിലാണ് പിഡബ്ല്യുസി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നോട്ടിസിലെ ആരോപണങ്ങളെല്ലാം പിഡബ്ല്യുസി നിഷേധിച്ചിട്ടുണ്ട്.
സ്വപ്ന സുരേഷിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്ന് പിഡബ്ല്യുസിയുടെ നിയമവിഭാഗമാണ് കെഎസ്‌ഐടിഐഎല്ലിന്റെ അഭിഭാഷകനം അറിയിച്ചിരിക്കുന്നത്. അതേസമയം സ്ഥാപനത്തിന്റെ ചെയര്‍മാന്‍ കൂടിയായിരുന്ന എം. ശിവശങ്കറിന്റെ ശുപാര്‍ശയോടെയാണ് സ്വപ്നയെ നിയമിച്ചതെന്നാണ് ചീഫ് സെക്രട്ടറിതല സമിതി കണ്ടെത്തിയത്.

Leave A Reply

Your email address will not be published.