Listen live radio

വാളാട് പ്രദേശത്ത് ഇന്നും ആന്‍റിജന്‍ പരിശോധനകൾ തുടരും; വിവാഹ ചടങ്ങുകൾക്ക് വിലക്ക്, നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം

after post image
0

- Advertisement -

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ കൊവിഡ് സമ്പർക്ക വ്യാപനമുള്ളതിനാല്‍ ജില്ലയിലെ വാളാട് പ്രദേശത്ത് ആന്‍റിജന്‍ പരിശോധനകൾ ഇന്നും തുടരും. തവിഞ്ഞാൽ പഞ്ചായത്തിനു പുറമെ തെണ്ടര്‍നാട് എടവക പഞ്ചായത്തുകളും മാനന്തവാടി നഗരസഭയും പൂര്‍ണ്ണമായി കണ്ടെയ്ന്‍മെന്‍റ് സോണാക്കി. ഇവിടങ്ങളിൽ രണ്ടാഴ്ചത്തേക്ക് വിവാഹ ചടങ്ങുകൾക്ക് ജില്ലാ ഭരണകൂടം വിലക്കേർപ്പെടുത്തി ഇന്നലെ ഉത്തരവിറക്കി. ജില്ലയിലെ മറ്റ് സ്ഥലങ്ങളിലും വിവാഹ ചടങ്ങുകൾക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലയിൽ കഴിഞ്ഞ ദിവസം കോവിഡ് സ്വീകരിച്ച 53 പേരിൽ 49 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 43 പേരും വാളാട് പ്രദേശത്ത് നടന്ന മരണാനന്തര ചടങ്ങിലും വിവാഹ ചടങ്ങുകളിലും പങ്കെടുത്തവരാണ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ തവിഞ്ഞാലില്‍ കൂടുതല്‍ പരിശോധന നടത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിക്കുകയായിരുന്നു. ഈ പഞ്ചായത്തിൽ ഇന്നും ആന്‍റിജന്‍ പരിശോധന തുടരുമെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്.
വളാടില്‍ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്‍റെ ഭാഗമായി ചെറിയ റോഡുകൾ പൊലീസ് ഇടപെട്ട് അടപ്പിച്ചു.
വാളാട് ഉൾപ്പെടുന്ന തവിഞ്ഞാൽ പഞ്ചായത്തിനു പുറമേ പരിസരത്തെ എടവക പഞ്ചായത്ത്, തൊണ്ടർനാട് പഞ്ചായത്ത്, മാനന്തവാടി നഗരസഭ എന്നിവയും പൂർണ്ണമായും കണ്ടെയ്ന്‍മെന്‍റ് സോണുകളാക്കി ജില്ലാ ഭരമകൂടം ഉത്തരവിട്ടു. ഇവിടങ്ങളിൽ രണ്ടാഴ്ചത്തേക്ക് വിവാഹ ചടങ്ങുകളോ അഞ്ചു പേരിൽ കൂടുതൽ പങ്കെടുക്കുന്ന മരണാനന്തര ചടങ്ങുകളോ പാടില്ല. ജില്ലയിൽ എവിടയും 20 പേരിൽ കൂടുതൽ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ പാടില്ല.
സംസ്ഥാനത്തുതന്നെ ആശങ്കാജനകമായ സാഹചര്യമുളള പ്രദേശമാണ് വാളാട് എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. വയനാട്ടിൽ സമ്പർക്ക കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട സുൽത്താൻ ബത്തേരിയിലും ആന്‍റിജൻ പരിശോധന തുടരും . എന്നാൽ കഴിഞ്ഞ ദിവസം ഇവിടെ 260 ലധികം പേരിൽ ആന്‍റിജന്‍ ടെസ്റ്റ് നടത്തിയിരുന്നെങ്കിലും ഫലങ്ങളെല്ലാം നെഗറ്റീവ് ആയിരുന്നു.

Leave A Reply

Your email address will not be published.