Listen live radio

ആഘോഷങ്ങളില്ല, ആരവങ്ങളില്ല, ആശംസകള്‍ മാത്രം, കൂടെ പ്രാര്‍ത്ഥനയും…

after post image
0

- Advertisement -

കല്‍പ്പറ്റ: ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും ഓര്‍മ പുതുക്കി ഇന്ന് ബലിപെരുന്നാള്‍. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പള്ളികളില്‍ മാത്രമാണ് പെരുന്നാള്‍ നമസ്കാരം. വെള്ളിയാഴ‌്ച കൂടിയായതിനാല്‍ പ്രാര്‍ഥനാ നിര്‍ഭരമായ ആഘോഷദിനം കൂടിയാവുകയാണ‌് വലിയ പെരുന്നാള്‍. നഗര-–ഗ്രാമ ഭേദമെന്യേ കോവിഡ‌് നിയന്ത്രണങ്ങളുള്ളതിനാല്‍ വലിയ രീതിയിലുള്ള കൂടിച്ചേരലുകളും ആഘോഷങ്ങളും ഇത്തവണയും ഇല്ല. പല സ്ഥലങ്ങളും കണ്ടെയിന്‍മെന്റ‌് സോണുകളില്‍ ഉള്‍പ്പെട്ടതിനാല്‍ പെരുന്നാളിന്റെ ഭാഗമായ ഗൃഹസന്ദര്‍ശനമുള്‍പ്പെടെയുള്ളവയ‌്ക്ക‌് നിയന്ത്രണങ്ങളുണ്ട്.
പൊലീസിന്റെയോ തദ്ദേശ സ്ഥാപന അധികൃതരുടേയോ അനുമതിയോടെയേ മൃഗബലി ചടങ്ങ്‌ അനുവദിക്കൂകയുള്ളു. പള്ളികള്‍ കേന്ദ്രീകരിച്ചല്ലാതെ സ്വകാര്യ വ്യക്തികള്‍ ചേര്‍ന്നും മൃഗബലി നടത്താറുണ്ടെങ്കിലും ഇത്തവണ അത‌് തീരെ കുറവാണ‌്. പ്രവാചകനായ ഇബ്രാഹിം മകന്‍ ഇസ്മയിലിനെ ദൈവ കല്‍പന പ്രകാരം ബലി നല്‍കാനൊരുങ്ങിയതിന്‍റെ ഓര്‍പുതുക്കലാണ് വിശ്വാസികള്‍ക്ക് ഈ ദിനം. സഹനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പ്രതീകം കൂടിയാണ് ബലിപെരുന്നാള്‍.
സംസ്ഥാനത്ത് തീവ്രനിയന്ത്രിത മേഖലകളില്‍ പള്ളികളില്‍ പെരുന്നാള്‍ നമസ്കാരം പാടില്ലെന്നാണ് നിര്‍ദേശം. ഈദ്ഗാഹുകള്‍ ഇല്ല. പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തുന്നവര്‍ ആറടി അകലം പാലിക്കണം. 65 വയസിന് മുകളിലുള്ളവര്‍ക്കും പത്ത് വയസിന് താഴെയുള്ളവര്‍ക്കും പ്രവേശനമില്ല. പള്ളില്‍ തെര്‍മല്‍‍ സ്ക്രീനിംഗ്, സാനിറ്റൈസര്‍ തുടങ്ങിയവ നിര്‍ബന്ധമാക്കിയിട്ടുണ്ട്. വയനാട് ന്യൂസ് ഡെയിലിയുടെ എല്ലാ വായനക്കാര്‍ക്കും
ഈദ് മുബാറക്ക്.

Leave A Reply

Your email address will not be published.