Listen live radio

കലിയടങ്ങാതെ കൊവിഡ്; രാജ്യത്ത് രോഗികളുടെ എണ്ണം 18 ലക്ഷത്തിലേക്ക്

after post image
0

- Advertisement -

ഡല്‍ഹി: രാജ്യത്ത് രോഗബാധിതരുടെ എണ്ണം പതിനെട്ട് ലക്ഷത്തിലേക്ക് അടുക്കുന്നു. കോവിഡ് പോസിറ്റീവായവരുടെ എണ്ണത്തില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും അരലക്ഷത്തിലേറെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.
ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 53,500 കേസുകളാണ്. 758 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ആകെ 38,161 പേര്‍ക്കാണ് കൊവിഡ് ബാധിച്ച്‌ ജീവന്‍ നഷ്ടമായത്. സുഖം പ്രാപിച്ചവരുടെ എണ്ണത്തിലും റെക്കോര്‍ഡ് പുരോഗതിയുണ്ട്. 51,255 പേര്‍ 24 മണിക്കൂറിനുള്ളില്‍ സുഖം പ്രാപിച്ചു. രോഗമുക്തി നിരക്ക് 65.4%. മരണനിരക്ക് 2.15% ആയി കുറഞ്ഞു. 1,187,228 പേര്‍ ഇതുവരെ രോഗമുക്തി നേടി.
മഹാരാഷ്ട്രയില്‍ ഇന്നലെ 9,509 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,41,228 ആയി. 24 മണിക്കൂറിനിടെ 260 പേര്‍ മരിച്ചതോടെ ആകെ മരണം 15,576 ആയി.
ആന്ധ്രാപ്രദേശില്‍ ഇന്നലെ 8,555 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,58,764 ആയി. 82,886 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. 74,404 ആക്ടീവ് കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്.
തമിഴ്‌നാട്ടില്‍ ഇന്നലെ 5,875 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 98 മരണങ്ങള്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ടു ചെയ്തു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2,57,613 ആയി. 4132 പേരാണ് തമിഴ്‌നാട്ടില്‍ ഇതുവരെ കോവിഡ് ബാധിച്ച്‌ മരിച്ചത്.
കര്‍ണാടകയില്‍ ഇന്നലെ 5532 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 84 മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. കര്‍ണാടകയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,34,819 ആയി. 2496 പേരാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച്‌ മരിച്ചത്.

Leave A Reply

Your email address will not be published.