Listen live radio

ആ ചിത്രവും കുറിപ്പും വ്യാജമാണ്; ചിത്രം ദന്താശുപത്രിയില്‍ നിന്ന്

after post image
0

- Advertisement -

കോഴിക്കോട്: ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്ന ഒരു വാര്‍ത്തയാണ് കോവിഡ് ബാധയോട് പൊരുതി മരിച്ച ഡോക്ടര്‍ ഐഷ. അവര്‍ വൈറസിനോട് പൊരുതി മരിച്ചെന്നും. അവര്‍ അവസാനമായി ട്വീറ്റ് ചെയ്തത് എന്ന് പറഞ്ഞാണ് ഒരു ട്വീറ്റ് പ്രചരിക്കുന്നത്. എന്നാല്‍ അത്തരത്തില്‍ പ്രചരിക്കുന്ന ഡോക്ടര്‍ ഐഷയുടെ ട്വീറ്റുകള്‍ വ്യാജമാണെന്ന് വ്യക്തമാക്കി യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ രംഗത്തെത്തി.
ആരോ ഒരാള്‍ ഐഷയുടെ പേരില്‍ ട്വിറ്റര് ഐ ഡി ക്രിയേറ്റ് ചെയ്യുകയും അതില്‍ തന്റെ അന്ത്യ നിമിഷം എന്ന പേരില്‍ കുറിച്ചിരിക്കുന്ന കുറിപ്പും ഫോട്ടോയുമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ട്വിറ്റര്‍ അക്കൗണ്ട് അന്വേഷിച്ചുപോയപ്പോള്‍ ആ അക്കൗണ്ട് ഡിലീറ്റ് ചെയ്‌തെന്നാണ് കാണിക്കുന്നത്. എന്നാല്‍ ആശുപത്രിയില്‍ ഉള്ള ചിത്രം എന്നുപറഞ്ഞു പ്രചരിക്കുന്നത് സാവിന ഡെന്റല്‍ ആശുപത്രിയുടെ സൈറ്റിലെ ഒരു ചിത്രവുമാണെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേന്‍ പറയുന്നു.കൂടാതെ പ്രചരിക്കുന്ന ആ ചിത്രം 2017 ലേതാണെന്നും ചിലര്‍ ചൂണ്ടികാണിക്കുന്നു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ ഫേസ്ബുക് പോസ്റ്റ്
https://www.facebook.com/officialpageuna/posts/4196336923742078
Fake News
ഇന്ന് ഏറ്റവും കൂടുതല്‍ കണ്ടത് ഡോക്ടര്‍ ഐഷയുടെ വിയോഗമാണ്. ഏത് ഐഷ? എവിടെയാണ് നാട്?ഏത് ആശുപത്രിയില്‍ മരിച്ചു?എന്ന ചോദ്യങ്ങളൊക്കെ നിലനില്‍ക്കെ തന്നെയാണ് ഈ വാര്‍ത്ത വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്.
ആരോ ഒരാള്‍ ഐഷ എന്ന പേരില്‍ ക്രിയേറ്റ് ചെയ്ത ട്വിറ്റര്‍ ഐഡിയില്‍ നിന്നും തന്റെ അന്ത്യ നിമിഷം എന്ന പേരില്‍ കുറിച്ച എഴുത്താണ് ഇപ്പോള്‍ വയറലായി ഓടുന്നത്.
ട്വിറ്റര്‍ അക്കൗണ്ട് തിരഞ്ഞു പോയപ്പോള്‍ എക്കൗണ്ട് ഡിലീറ്റ് ചെയ്തതായാണ് കാണുന്നത്. ആശുപത്രിയില്‍ ഉള്ള ചിത്രം എന്ന് പറഞ്ഞു പ്രചരിപ്പിക്കുന്നത് സാവിന ഡെന്റല്‍ ആശുപത്രിയുടെ സൈറ്റിലെ ഒരു ചിത്രവുമാണ്.
ഉറവിടമില്ലാത്ത ഇല്ലാത്ത ഇത്തരം വാര്‍ത്തകള്‍ക്ക് എത്ര പെട്ടന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരണം കിട്ടുന്നത് എന്നാണ് ചിന്തിക്കുന്നത്. ഇത്രയും ബലഹീനരാണോ മനുഷ്യര്‍.

Leave A Reply

Your email address will not be published.