Listen live radio

സംസ്ഥാനത്തെ റവന്യൂ പട്ടയഭൂമിയിലെ നിർമ്മാണങ്ങൾ; നടപടികള്‍ കടുപിച്ച് ഹൈക്കോടതി

after post image
0

- Advertisement -

ബിജു കിഴക്കേടത്ത്
മാനന്തവാടി; സംസ്ഥാനത്ത് കാര്‍ഷിക ആവശ്യങ്ങള്‍ക്ക് പതിച്ചു നല്‍കിയ റവന്യു പട്ടയ ഭൂമിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനായി ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം. കെട്ടിട നിര്‍മ്മാണ അനുമതിക്കായി തദ്ദേശഭരണ സ്ഥാപനങ്ങളില്‍  സമര്‍പ്പിക്കേണ്ട ഭൂമിയുടെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റില്‍ ഭൂമി ഏതാവശ്യത്തിലേക്കായിട്ടാണ് പതിച്ച് നല്‍കിയതെന്ന കാര്യം റവന്യുവകുപ്പ് കൃത്യമായി രേഖപ്പെടുത്തണമെന്നാണ് കോടതി റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടാവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ ഇത്തരം നിര്‍മ്മാണങ്ങള്‍ തടയുന്നതിന്റെ ഉത്തരവാദിത്തത്തം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടതായി മുമ്പ് നല്‍കിയ ഉത്തരവുകള്‍ നടപ്പിലാക്കാത്തതില്‍ നിന്നും ബോധ്യമാവുന്നുണ്ടെന്നും ആയതിനാല്‍ ഈ ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ച് ഏഴുദിവസത്തിനകം സംസ്ഥാനത്തെ മുഴുവന്‍ റവന്യു അധികാരികള്‍ക്കും അയച്ചു നല്‍കണമെന്നുമാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഇടുക്കി പള്ളിക്കുടിയില്‍ ലാലി ജോര്‍ജ്ജ് നല്‍കി ഹര്‍ജിയിലാണ് ഹൈക്കോടതി ജസ്റ്റിസ് മുഹമ്മദ് മുഷ്താക്ക് ഉത്തരവ് പുറപ്പെടുവിച്ചത്. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി പതിച്ചു നല്‍കിയ ഭൂമിയില്‍ കേരള ഭൂപതിവ് ചട്ടം ലംഘിച്ച് വന്‍തോതില്‍ നടക്കുന്ന വാണിജ്യനിര്‍മാണ പ്രവൃത്തികള്‍ തടയുന്നതിനായി കെട്ടിട നിര്‍മാണ ചട്ടത്തില്‍ ഭേദഗതി വരുത്തണമെന്ന് നേരത്തെ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും ഇതുവരെയും ഭേദഗതി നടപ്പിലാക്കിയിട്ടില്ല. നല്‍കേണ്ട റവന്യുവകുപ്പിന്റെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റില്‍ ഭൂമി ഏതാവശ്യത്തിനായി പതിച്ചുനല്‍കിയതെന്ന കാര്യം വ്യക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കാന്‍ സര്‍ക്കാരിനോട് 2020 ജൂണ്‍ 25 ന് കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ ഇതും നടപ്പിലാക്കാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതി ജൂലൈ 29 ന് റവന്യുപ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പുതിയ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
വയനാട്ടിലും ഇടുക്കിയിലും ഇത്തരത്തില്‍ കാര്‍ഷികാവശ്യങ്ങള്‍ക്കായി പതിച്ചു നല്‍കിയ ഭൂമിയില്‍ വന്‍കിട റിസോര്‍ട്ടുകളും വാണിജ്യാടിസ്ഥാനത്തിലുമുള്ള നിര്‍മ്മാണങ്ങളും നടത്തിയിട്ടുണ്ട്. റവന്യൂ ഭൂമിയിൽ നിയമം ലംഘിച്ച് നടത്തിയവൻകിട നിർമ്മാണങ്ങൾക്ക് കൊച്ചി മരട് ഫ്ളാറ്റിൻ്റെ സ്ഥിതി വരുമോയെന്ന് അറിയേണ്ടിയിരിക്കുന്നു. നിയമം ലംഘിച്ച് നിർമ്മാണം നടത്തിയവർക്ക് സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും പട്ടയം റദ്ദ് ചെയ്യുന്ന നടപടികൾ വൈകുകയാണ്. റവന്യു പട്ടയഭൂമിയിൽ വൻകിട നിർമ്മാണങ്ങൾക്ക് കോടികണക്കിന് രൂപയാണ് ധാനകാര്യ സ്ഥപനങ്ങളിൽ നിന്നും വായ്പയെടുത്തിരിക്കുന്നത്.

Leave A Reply

Your email address will not be published.