Listen live radio

ആംബുലൻസ് ഡ്രൈവറുടെ സമോയോചിതമായ ഇടപെടൽ: അതിഥി തൊഴിലാളിയായ യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം

after post image
0

- Advertisement -

മാനന്തവാടി: ആംബുലൻസ് ഡ്രൈവറുടെ സമോയോചിതമായ ഇടപെടൽ
അതിഥി തൊഴിലാളിയായ യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം. നേപ്പാളിൽ നിന്നും പേര്യയില ബിസ്മില്ല എസ്റ്റേറ്റിൽ ജോലിക്കെത്തിയ നേപ്പാൾ സ്വദേശിയായ ഉഷ എന്ന യുവതിയാണ് തിങ്കളാഴ്ച വൈകിട്ട് ജില്ലാ ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ ആംബുലൻസിൽ പ്രസവിച്ചത്.
ഭർത്താവ് റാം ബഹദൂർ ലോക്ക് ഡൗണിന് തൊട്ടുമുമ്പ് നേപ്പാളിലേക്ക് പോയതായിരുന്നു. പ്രസവവേദനയുണ്ടായ യുവതിയെ എസ്റ്റേറ്റ് അധികൃതർ ആംബുലൻസ് വിളിച്ച് ആശുപത്രിയിലേക്ക് അയച്ചു. യുവതിയുടെ ബന്ധുവായ യുവാവാണ് കൂടെ ഉണ്ടായിരുന്നത്.
തലപ്പുഴയിൽ എൻജിനിയറിങ് കോളേജിന് സമീപമെത്തിയപ്പോൾ യുവതിക്ക് പ്രസവവേദന കൂടി. ഇതോടെ ഡ്രൈവർ ആംബുലൻസ് നിർത്തി അടുത്ത വീട്ടിലെ സ്ത്രീയെ വിളിച്ചു കൊണ്ടുവന്നു. ഇവർ ആംബുലൻസിൽ യുവതിക്ക് പ്രസവ സൗകര്യമൊരുക്കി. പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave A Reply

Your email address will not be published.