Listen live radio

ഏഴ് വയസുകാരിയെ പുലി കടിച്ചു കീറി കൊന്നു

after post image
0

- Advertisement -

ദാഹോദ് : ഗുജറാത്തിലെ ദാഹോദ് ജില്ലയില്‍ സാന്‍ഗാസര്‍ ഗ്രാമത്തില്‍ 7 വയസുകാരിയെ പുലി കടിച്ചുകൊന്നു. ഈ മാസം ഇവിടെ പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് പെണ്‍കുട്ടി. തിങ്കളാഴ്ച രാത്രി വീട്ടില്‍ നിന്നും കുട്ടിയെ പുലി കടിച്ചെടുത്തുകൊണ്ട് പോകുകയായിരുന്നുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ ഇന്ന് രാവിലെ പകുതി ഭക്ഷിച്ച നിലയില്‍ കുട്ടിയുടെ മൃതദേഹം ഉള്‍വനത്തില്‍ നിന്നും കണ്ടെത്തുകയായിരുന്നു.
ആഗസ്‌റ്റ് 8ന് ഇതേ താലൂക്കില്‍ തന്നെ ഒരു കുട്ടിയെ പുലി കൊന്നിരുന്നു. ജൂണ്‍ 26ന് സമീപ ഗ്രാമമായ ഖജൂരിയില്‍ ഒരു ആട്ടിടയനെയും പുലി കൊന്നിരുന്നു. ദാഹോദ് ജില്ലയില്‍ ജൂലായ് – ഓഗസ്‌റ്റ് കാലയളവില്‍ നിരവധി പേരാണ് പുലിയുടെ ആക്രമണത്തിനിരയായത്.
ഇവിടുത്തെ വനപ്രദേശത്ത് രണ്ട് ഡസനോളം പുലികളുണ്ടെന്നാണ് പറയുന്നത്. ജനവാസകേന്ദ്രങ്ങള്‍ക്ക് സമീപം നാട്ടിലിറങ്ങുന്ന പുലികളെ വീഴ്ത്താന്‍ കെണികള്‍ സ്ഥാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി ഇത്തരമൊരു കെണിയില്‍ ഒരു പുലി കുടുങ്ങിയിരുന്നു. ഈ പുലി തന്നെയാണോ കുട്ടിയെ കൊന്നതെന്ന് വ്യക്തമല്ല.

Leave A Reply

Your email address will not be published.