Listen live radio

വെള്ളത്തിലൂടെ ഒഴുകി വന്ന ബാഗില്‍ അഞ്ചുപവന്‍ സ്വര്‍ണവും പണവും: ഒടുവിൽ സംഭവിച്ചത് ഇങ്ങനെ…

after post image
0

- Advertisement -

ആലപ്പുഴ : പ്രളയത്തെത്തുടര്‍ന്ന് റോഡിലെ വെള്ളത്തിലൂടെ ഒഴുകി വന്ന ബാഗില്‍ അഞ്ചുപവന്‍ സ്വര്‍ണവും പണവും. ക്ഷീര കര്‍ഷകനായ കറുത്തേരില്‍ വിജയനാണ് ബാഗ് ലഭിച്ചത്. തലവടി പാരേത്തോടിനു സമീപമുള്ള വീട്ടിലേക്ക് പാലു കൊടുക്കാന്‍ വെള്ളത്തിലൂടെ പോകുമ്ബോഴാണ് ഒരു ബാഗ് ഒഴുകി പാടത്തേക്കു പോകുന്നത് വിജയന്‍ കണ്ടത്. തിരികെ വരുമ്ബോഴും ബാഗ് അവിടെയുണ്ട്.
വഴിയാത്രക്കാരില്‍ നിന്ന് നഷ്ടപ്പെട്ടത് ആകാം എന്നു കരുതി തുറന്നു നോക്കിയപ്പോള്‍ സ്വര്‍ണവും രൂപയും. ബാഗില്‍ നിന്നു ലഭിച്ച ഫോണ്‍ നമ്ബറില്‍ ബന്ധപ്പെട്ടതോടെ ബാഗിന്റെ യഥാര്‍ത്ഥ ഉടമയെ കിട്ടി. ഇതിനിടെ വാര്‍ഡ് അംഗം അജിത് പിഷാരത്തിനെയും വിജയന്‍ വിവരം അറിയിച്ചിരുന്നു. തലവടി ആനപ്രമ്ബാല്‍ നൈറ്റാരുപറമ്ബില്‍ ബിനുവിന്റെ ബാഗ് ആണ് നഷ്ടപ്പെട്ടത്.
ഭാര്യ സിനിയുമൊത്ത് തിരുവന്‍വണ്ടൂര്‍ പ്രയാറിലേക്ക് പോകുന്നതിനിടയാണ് ബാഗ് നഷ്ടപ്പെട്ടത്. വീട്ടില്‍ വെള്ളം കയറുന്നതിനാല്‍ ഉള്ള സ്വര്‍ണം ബാഗില്‍ വച്ചു കൊണ്ടുപോകുകയായിരുന്നു. ബാഗ് എവിടെ നഷ്ടപ്പെട്ടു എന്നറിയാതെ വിഷമിക്കുന്നതിനിടെയാണ് ഫോണ്‍വിളി എത്തിയത്. യാത്ര മതിയാക്കി തിരികെ എത്തി ബിനു സാധനങ്ങള്‍ ഏറ്റുവാങ്ങി.

Leave A Reply

Your email address will not be published.