Listen live radio

കോവിഡ് 19: സ്രവ പരിശോധന: സംസ്ഥാനത്തെ നഴ്സുമാർക്കും ലാബ് ടെക്നീഷ്യന്മാർക്കും പരിശീലനം നൽകാൻ തീരുമാനം

after post image
0

- Advertisement -

തിരുവനന്തപുരം: കൊവിഡ് വ്യാപനം ശക്തമാകുന്നതിനിടെ സംസ്ഥാനത്ത് സ്രവം പരിശോധിക്കുന്നതിന് നഴ്സുമാർക്കും ലാബ് ടെക്നീഷ്യന്മാർക്കും പരിശീലനം നൽകാൻ തീരുമാനം. പരിശോധനകളുടെ എണ്ണം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. നിലവിൽ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് സ്രവം ശേഖരിക്കുന്നത്.
നഴ്സുമാർക്കും ലാബ് ടെക്നീഷ്യന്മാർക്കും ഡോക്ടർമാരായിരിക്കും പരിശീലനം നൽകുക. ആദ്യ 20 സാമ്പിളുകൾ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ എടുക്കും.
സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ഒരാഴ്ച കൊണ്ട് കൊവിഡ് തീവ്രവ്യാപനമെന്ന് ആരോഗ്യവകുപ്പ് റിപ്പോ‍ർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് തീരുമാനം.

Leave A Reply

Your email address will not be published.