Listen live radio

മാനന്തവാടിയില്‍ ആയുധവുമായി നാലംഗ സംഘത്തെ പിടികൂടിയ സംഭവം; സമഗ്ര അന്വേഷണം വേണം- എസ്ഡിപിഐ

after post image
0

- Advertisement -

തൊണ്ടർനാട്: ദുരൂഹമായ സാഹചര്യത്തിൽ പേരാമ്പ്ര സ്വദേശികളായ നാലംഗ സംഘം ആയുധങ്ങളുമായി പോലീസ് പിടിയിലായ സംഭവത്തിൽ വിപുലമായ അന്ന്വേഷണം നടത്തണമെന്ന് എസ് ഡി പി ഐ തൊണ്ടർനാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. സംഘ പരിവാർ സംഘടനകളുമായി ബന്ധമുള്ളവരും ആർ.എസ്.എസിൻ്റെ വിവിധ ആക്രമണങ്ങളിൽ പങ്കാളികളായ ആളുകളുമാണിതെന്നാണ് പ്രാഥമിക വിവരം.
സമാധാനാന്തരീക്ഷം നിലനിൽക്കുന്ന ജില്ലയെ അസ്ഥിരപ്പെടുത്താനുള്ള സംഘപരിവാര ഗൂഡാലോചനയുടെ ഭാഗമാണോ ഇതെന്നും സംശയിക്കുന്നു. ഇവരുടെ ആഗമനോദ്ദേശ്യം ഉൾപ്പടെ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്. ശക്തമായ അന്വേഷണം നടത്തി വസ്തുതകൾ പുറത്തു കൊണ്ട് വരാത്ത പക്ഷം ജനകീയ സമരങ്ങൾക്ക് പാർട്ടി നേതൃത്യം നൽകുമെന്ന് പ്രസിഡൻ്റ് സി.കെ.അബു പറഞ്ഞു.

Leave A Reply

Your email address will not be published.