Listen live radio

രാജ്യം 74 ആം സ്വാതന്ത്ര്യദിനത്തിന്‍റെ നിറവില്‍ ;ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ന്നു, ആരോഗ്യപ്രവര്‍ത്തകര്‍ക്കും സൈനികര്‍ക്കും ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി

after post image
0

- Advertisement -

ഡല്‍ഹി: രാജ്യം എഴുപത്തിനാലാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി. സേനാവിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി മടങ്ങിയ ശേഷമായിരുന്നു പതാക ഉയര്‍ത്തല്‍. ജനങ്ങള്‍ക്കെല്ലാം സൌഖ്യം നേരുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ടെയ്തു.
[twitter name=”name”]


നിരവധി രാജ്യസ്നേഹികളുടെ ത്യാഗത്തിന്റെ ഫലമാണ് സ്വാതന്ത്ര്യമെന്നും അവർക്ക് നന്ദി അർപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യവേ പറഞ്ഞു. കോവിഡിനെ രാജ്യം ചെറുത്തുതോല്‍പിക്കും. എല്ലാ ആരോഗ്യ പ്രവർത്തകർക്കും കോവിഡ് പോരാളികൾക്കും ആദരം. ജീവൻ ബലി നൽകിയ ആരോഗ്യപ്രവർത്തകർ ഉണ്ട്. അവരുടെ കുടുംബത്തിനും നന്ദി. ഇച്ഛാശക്തി കൊണ്ട് രാജ്യം ഈ പ്രതിസന്ധിയെ മറികടക്കും. പ്രകൃതി ദുരന്തത്തിന് ഇരകളായ നിരവധി പേരുണ്ട്. അവർക്കൊപ്പം നിൽക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ് നിർദേശങ്ങൾ കർശനമായി പാലിച്ചാണ് ഇത്തവണത്തെ ആഘോഷം. അതിഥികളുടെ എണ്ണം കുറച്ചിട്ടുണ്ട്. സുരക്ഷാ സേനാംഗങ്ങളും ഡൽഹി പോലീസ് ഉദ്യോഗസ്ഥരും കോവിഡ് നെഗറ്റീവെന്ന് സ്ഥിരീകരിച്ചവരോ രോഗമുക്തരോ ആണ്. രാഷ്ട്രപതി ഭവനിൽ നടക്കുന്ന അറ്റ് ഹോം ഒത്തുചേരൽ പരിപാടി ഒഴിവാക്കിയിട്ടില്ല. ഭീകര ഭീഷണി നേരിടാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.