Listen live radio

മാനന്തവാടിയില്‍ കോവിഡ് സമാശ്വാസ കാലിത്തീറ്റ വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു

after post image
0

- Advertisement -

മാനന്തവാടി: ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോവിഡ് 19 പശ്ചാത്തലത്തിൽ ക്ഷീര കർഷകർക്ക് സബ്‌സിഡി നിരക്കിൽ കാലിത്തീറ്റ നൽകുന്നതിന്റെ മാനന്തവാടി ബ്ലോക്ക്‌തല വിതരണോത്ഘാടനം മാനന്തവാടി ക്ഷീരോത്പാദക സഹകരണ സംഘത്തിൽ വെച്ച് മാനന്തവാടി മുൻസിപ്പാലിറ്റി ചെയർമാൻ വി.ആർ പ്രവീജ് നിർവഹിച്ചു. സംഘം പ്രസിഡണ്ട് പിടി ബിജുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്ഷീരവികസന വകുപ്പ് ജില്ലാ മേധാവി കെ എം ഷൈജി പദ്ധതി വിശദീകരണം നടത്തി.
മാനന്തവാടി ക്ഷീരവികസന ഓഫിസർ, ജില്ലാ ഗുണ നിയന്ത്രണ ഓഫീസർ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക്‌ പരിധിയിലെ 21 ക്ഷീരസംഘങ്ങളിലും വിവിധ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കോവിഡ് സമാശ്വാസ കാലിത്തീറ്റ വിതരണോത്ഘാടനം നടത്തി. കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾ പാലിച്ചാണ് ഉദ്ഘാടന പരിപാടികൾ സംഘടിപ്പിച്ചത്.
ബ്ലോക്കിലെ 5000 ക്ഷീരകർഷകർക്ക് 6335 ചാക്ക് കേരളഫീഡ് കാലിത്തീറ്റയും 3716 ചാക്ക് മിൽമ കാലിത്തീറ്റയുമാണ് സബ്‌സിഡി നിരക്കിൽ വിതരണം ചെയുന്നത്. ഒരു ബാഗ് കാലിത്തീറ്റക്ക് 400 രൂപയാണ് സബ്‌സിഡി അനുവദിക്കുന്നത്. 2020 ഏപ്രിൽമാസം ക്ഷീരസംഘങ്ങളിൽ പാലളന്ന മുഴുവൻ ക്ഷീരകര്ഷകർക്കും പദ്ധതി മുഖാന്തരം കാലിത്തീറ്റ ലഭ്യമാക്കും. ഏപ്രിൽ മാസത്തിലെ ശരാശരി പാലളവ് 10 ലിറ്റർ താഴെ ആണെങ്കിൽ കർഷകന് 50 കിലോഗ്രാം കാലിത്തീറ്റയും 11-20 ലിറ്റർ പാലളന്ന കർഷകർക്ക് 150 കിലോഗ്രാം കാലിത്തീറ്റയും 20 ലിറ്ററിന് മുകളിൽ പാലളന്ന കര്ഷകന് 250 കിലോഗ്രാം കാലിത്തീറ്റയുമാണ് സബ്‌സിഡി നിരക്കിൽ ലഭ്യമാക്കുന്നത്.
ചടങ്ങിൽ മാനന്തവാടി ക്ഷീര വികസന ഓഫീസർ വി. കെ. നിഷാദ്, ക്ഷീര വികസന വകുപ്പ് ജില്ലാ ഗുണ നിയന്ത്രണ ഓഫീസർ ഇ. എം. പദ്മനാഭൻ, മാനന്തവാടി ക്ഷീര സംഘം ഡയറക്ടർ സണ്ണി ജോർജ്, സംഘം സെക്രട്ടറി മഞ്ജുഷ എം എസ് തുടങ്ങിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.