Friday, 23 October 2026
|
വയനാട് • കേരളം
TRENDING
▶ എം. കമല്‍ വയനാട് പ്രസ് ക്ലബ് പ്രസിഡന്റ് ▶ ഒക്ടോബർ 23 അന്താരാഷ്ട്ര മോൾ ദിനം ( International Mole Day) ▶ സൈക്കിൾ പോളോയിൽ വീണ്ടും വയനാടൻ കുതിപ്പ് ▶ കേരളത്തിൽ 26 വരെ മഴ തുടരും. ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു ▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ എം. കമല്‍ വയനാട് പ്രസ് ക്ലബ് പ്രസിഡന്റ് ▶ ഒക്ടോബർ 23 അന്താരാഷ്ട്ര മോൾ ദിനം ( International Mole Day) ▶ സൈക്കിൾ പോളോയിൽ വീണ്ടും വയനാടൻ കുതിപ്പ് ▶ കേരളത്തിൽ 26 വരെ മഴ തുടരും. ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു ▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്യുന്നതിലെ തർക്കം; യുവതിയെ വെട്ടിപ്പരുക്കേൽപ്പിച്ച് അമ്മാവൻ, പ്രതിക്കായി തിരച്ചിൽ

Wayanad News Daily Desk
ADVERTISEMENT • പരസ്യം

തിരുവനന്തപുരം∙ കിളിമാനൂരില്‍ സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവതിയുടെ ഇരുകൈകളും വെട്ടിപ്പരുക്കേല്‍പ്പിച്ച അമ്മാവനെ തിരഞ്ഞ് പൊലീസ്. കിളിമാനൂര്‍ പോങ്ങനാട് പഴയ ചന്തയില്‍ നടന്ന സംഭവത്തില്‍ മണിക്കുട്ടന്‍ (60) എന്ന ആളാണ് സഹോദരീപുത്രിയായ സിന്ധുവിനെ (43) ആക്രമിച്ചത്. കേസെടുത്തെന്നും ഒളിവില്‍ പോയ മണിക്കുട്ടനെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും കളിമാനൂര്‍ പൊലീസ് പറഞ്ഞു. സിന്ധുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി ഐസിയുവില്‍ പ്രവേശിപ്പിച്ചു. സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിനിടെയാണ് മണിക്കുട്ടന്‍ സിന്ധുവിനെ ആക്രമിച്ചത്. മകളെ ട്യൂഷന് വിട്ടശേഷം മടങ്ങിയ സിന്ധു സ്‌കൂട്ടര്‍ മണിക്കുട്ടന്റെ വീടിനടുത്തു വച്ചതാണ് വാക്കുതര്‍ക്കത്തിനിടയാക്കിയത്. വഴക്കിനിടെ വീട്ടിലേക്കു കയറിപ്പോയ മണിക്കുട്ടന്‍ വെട്ടുകത്തി എടുത്തു തിരിച്ചെത്തി സിന്ധുവിനെ വെട്ടുകയായിരുന്നു.

ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് സിന്ധുവിന്റെ ഇരുകൈകള്‍ക്കും വെട്ടേറ്റത്. കരഞ്ഞുകൊണ്ട് ഓടിയ സിന്ധു അടുത്തുള്ള വീട്ടില്‍ അഭയം തേടി. തുടര്‍ന്ന് നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *