Listen live radio

ഫെയ്‌സ്ബുക്കിനയച്ച കത്ത് പുറത്തുവിട്ട് രാഹുല്‍ ഗാന്ധി

after post image
0

- Advertisement -

ഡല്‍ഹി: ഫെയ്‌സ്ബുക്കിന്റെ ബി.ജെ.പി അനുകൂല നിലപാടുമായി ബന്ധപ്പെട്ട് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന് പിന്നാലെ കോണ്‍ഗ്രസ് ഫെയ്‌സ്ബുക്കിനയച്ച കത്ത് പുറത്തുവിട്ട് രാഹുല്‍ ഗാന്ധി. ഫേസ്ബുക്കിന്റെ ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ പക്ഷപാതപരവും സംശയാസ്പദവുമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ ഉന്നതതല അന്വേഷണം നടത്തണമെന്ന് കത്തില്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.
ഫെയ്‌സ്ബുക്ക് ഇന്ത്യാ വിവാദം ഉന്നതതല സമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആണ് കത്തയച്ചത്. അന്വേഷണ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്നും കോണ്‍ഗ്രസ് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ട്വിറ്ററിലൂടെയാണ് രാഹുല്‍ കത്ത് പുറത്തുവിട്ടത്. വിദ്വേഷ പ്രചാരണങ്ങളിലൂടെയും വ്യാജ വാര്‍ത്തകളിലൂടെയും ജനാധിപത്യത്തില്‍ കൃത്രിമം കാണിക്കുന്നത് ഞങ്ങള്‍ക്ക് അനുവദിക്കാനാവില്ല. വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് തുറന്ന് കാണിച്ചതുപോലെ, വ്യാജവും വിദ്വേഷപരവുമായ വാര്‍ത്ത പ്രചരിപ്പിക്കുന്നതില്‍ ഫേസ്ബുക്കിനുള്ള പങ്ക് ഓരോ ഇന്ത്യക്കാരനും ചോദ്യം ചെയ്യേണ്ടതുണ്ട് -കത്ത് പരസ്യപ്പെടുത്തി രാഹുല്‍ ട്വീറ്റ് ചെയ്തു.
ആഗസ്റ്റ് 14നാണ് ‘വാള്‍സ്ട്രീറ്റ് ജേണല്‍’ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. കലാപത്തിനു വരെ ഇടയാക്കിയേക്കാമെന്ന് വിലയിരുത്തപ്പെട്ട വര്‍ഗീയ പ്രസ്താവന നടത്തിയ ബിജെപിയുടെ തെലങ്കാന എംഎല്‍എ രാജ സിങ്ങിനെതിരെ നടപടിയെടുക്കാന്‍ ഫേയ്‌സ്ബുക്ക് തയ്യാറായില്ലെന്നാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ട്.
രാജ സിങ്ങിനെ ഫേയ്‌സ്ബുക്കില്‍നിന്ന് വിലക്കാതിരിക്കാന്‍ കമ്ബനിയുടെ ഇന്ത്യയിലെ പോളിസി എക്‌സിക്യൂട്ടീവ് അങ്കി ദാസ് ഇടപെട്ടുവെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വിഷയത്തില്‍ മതവികാരം വ്രണപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഫേസ്ബുക്ക് ഇന്ത്യയുടെ സീനിയര്‍ എക്‌സിക്യുട്ടീവ് അന്‍ഖി ദാസിനെതിരെ കേസെടുത്തിട്ടുണ്ട്.

Leave A Reply

Your email address will not be published.