Listen live radio

രാഹുൽ ​ഗാന്ധി അമേഠിയിൽ മത്സരിക്കില്ല; സൂചന നൽകി കോൺ​ഗ്രസ് നേതാക്കൾ

after post image
0

- Advertisement -

ഉത്തർപ്രദേശിലെ അമേഠിയിൽ കോൺഗ്രസ് സ്ഥാനാർഥി വൈകുകയാണ്. രാഹുൽ ​ഗാന്ധി മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. എന്നാൽ രാഹുൽ ​ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന നൽകിയിരിക്കുകയാണ് കോൺ​ഗ്രസ് നേതാക്കൾ. ഹിന്ദുസ്ഥാൻ ടൈംസിനോടാണ് കോൺ​ഗ്രസ് നേതാക്കൾ ഇക്കാര്യം പറഞ്ഞത്.

രാഹുൽ ഗാന്ധി അമേഠിയിൽ നിന്നോ റായ്ബറേലിയിൽ നിന്നോ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറല്ലെന്നും കുടുംബാംഗങ്ങളെ ആരെയും ഈ സീറ്റുകളിൽ മത്സരിപ്പിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ലെന്നും പാർട്ടി ഭാരവാഹികൾ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രാഹുൽ ​ഗാന്ധിയെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കൻ ശ്രമിച്ചിരുന്നെന്ന് പാർട്ടി പ്രവർത്തകൻ പറഞ്ഞതായാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.ഇന്നലെ രാത്രി റായ്ബറേലിയിൽ നിൽക്കാൻ രാ​ഹുൽ ഗാന്ധി സമ്മതിച്ചിരുന്നുവെന്നും എന്നാൽ പിന്നീട് തീരുമാനം മാറ്റി. കുടുംബാംഗങ്ങളാരും ഈ സീറ്റുകളിൽ മത്സരിക്കാൻ രാഹുൽ ആഗ്രഹിക്കുന്നില്ലെന്നും മറ്റൊ നേതാവ് പറഞ്ഞു.വയനാട്ടിൽ തുടരാനാണ് രാഹുൽ താൽപ്പര്യപ്പെടുന്നതെന്നാണ് കോൺ​ഗ്രസ് നേതാക്കൾ പറയുന്നു. അഞ്ചാം ഘട്ടമായി മേയ് 20നാണ് അമേഠിയിലെ തിരഞ്ഞെടുപ്പ്. എന്നാൽ ഇതുവരെ കോൺഗ്രസ് സ്ഥാനാർഥിയെ മണ്ഡലത്തിൽ നിശ്ചയിക്കാനായിട്ടില്ല, ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് നേതൃത്വം അറിയിക്കുന്നത്.

Leave A Reply

Your email address will not be published.