Listen live radio

കൊവിഡ് പ്രതിരോധം: താഴേത്തട്ടില്‍ നേരിട്ട് പ്രവര്‍ത്തിക്കുന്ന പൊലീസ് സേനയിലെ അംഗങ്ങള്‍ക്ക് പ്രത്യേക പതക്കം

after post image
0

- Advertisement -

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ താഴേത്തട്ടില്‍ നേരിട്ട് പ്രവര്‍ത്തിക്കുന്ന പൊലീസ് സേനയിലെ അംഗങ്ങള്‍ക്ക് പ്രത്യേക പതക്കം ഏര്‍പ്പെടുത്തി ഡിജിപി ലോക്‌നാഥ് ബെഹ്റ ഉത്തരവിറക്കി. റാങ്ക് വ്യത്യാസമില്ലാതെ കണ്ടെയ്ന്‍മെന്റ് നടപടികളില്‍ ഏര്‍പ്പെട്ട പൊലീസുകാരെ പ്രചോദിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ‘കോവിഡ് പോരാളിയെന്ന’ പേരില്‍ പതക്കം.
ഇതിനായി കുറഞ്ഞത് ഒരു മാസമെങ്കിലും കൊവിഡ് പ്രതിരോധത്തില്‍ ജോലി ചെയ്ത അര്‍ഹരായ പൊലീസുകാരെ കണ്ടെത്തി നല്‍കാന്‍ ഡിജിപി, ജില്ലാ പൊലീസ് മേധാവികളോട് ആവശ്യപ്പെട്ടു. കൊവിഡ് പ്രതിരോധത്തില്‍ അധികദൗത്യം ഏല്‍പ്പിക്കപ്പെട്ടിട്ടും റിസ്ക് അലവന്‍സ് അടക്കമുള്ളവ ലഭിക്കാത്തതില്‍ സേനയിലുള്ള അമര്‍ഷം തണുപ്പിക്കുന്നതിന്റെ ഭാഗം കൂടിയായാണ് നീക്കം.
അതേസമയം സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ ജൂലൈ മാസത്തിലെ കണക്ക് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. ജൂലൈ 11 മുതല്‍ 31 വരെയുള്ള കണക്കാണ് ആരോഗ്യവകുപ്പ് പുറത്ത് വിട്ടത്. രോഗ ബാധിതരായ 441 ആരോഗ്യ പ്രവര്‍ത്തകരില്‍ 148പേര്‍ നഴ്സുമാരാണ്.

Leave A Reply

Your email address will not be published.