Listen live radio

കേരളത്തിന്‍റെ കോവിഡ് പ്രതിരോധത്തില്‍ മറ്റൊരു നാഴികക്കല്ലു കൂടി; 103 വയസുകാരന് കോവിഡ് മുക്തി !

after post image
0

- Advertisement -

കൊച്ചി: 103 വയസുകാരന്റെ കോവിഡ് മുക്തി ആരോഗ്യ കേരളത്തിന്റെ നേട്ടമാകുന്നു. എറണാകുളം കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആലുവ മാറമ്ബള്ളി സ്വദേശിയായ പുറക്കോട്ട് വീട്ടില്‍ പരീദ് ആണ് തന്റെ 103ാം വയസില്‍ കോവിഡ് മുക്തനായി ആശുപത്രി വിട്ടത്.
ആശുപത്രി ജീവനക്കാര്‍ പൊന്നാടയണിയിച്ച്‌ പൂക്കള്‍ നല്‍കി ആദരിച്ചാണ് അദ്ദേഹത്തെ യാത്രയയച്ചത്. പ്രായമായവരില്‍ വളരെയധികം ഗുരുതരമാവാന്‍ സാധ്യത കൂടുതലുള്ള കോവിഡ് 19ല്‍ നിന്നും പരീദിന്റെ രോഗ മുക്തി കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഇച്ഛാശക്തിയുടെയും ചികിത്സ മികവിന്റെയും അര്‍പ്പണ ബോധത്തിന്റെയും നേട്ടമായി മാറുകയാണ്. രോഗം സ്ഥിരീകരിച്ച്‌ 20 ദിവസം കൊണ്ടാണ് പരീദ് രോഗമുക്തി നേടിയത്.

Leave A Reply

Your email address will not be published.