Listen live radio

പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; എല്ലാവരും പ്രാര്‍ഥിക്കണമെന്ന് മകന്‍

after post image
0

- Advertisement -

ഡല്‍ഹി: ശസ്ത്രക്രിയയെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് മകന്‍ അഭിജിത് മുഖര്‍ജി. ആരോഗ്യനില കൂടുതല്‍ വഷളായിട്ടില്ലെന്ന് അഭിജിത് മുഖര്‍ജി പറഞ്ഞു. പിതാവിന്റെ രോഗമുക്തിക്കായി പ്രാര്‍ഥിക്കാന്‍ അഭിജിത് ജനങ്ങളോട് അഭ്യര്‍ഥിച്ചു.
എല്ലാവരുടെയും ആഗ്രഹവും ഡോക്ടര്‍മാരുടെ പ്രയത്‌നവും കൊണ്ട് പിതാവിന്റെ നില മെച്ചപ്പെട്ടതായി അഭിജിത് ട്വീറ്റ് ചെയ്തു. ആരോഗ്യവസ്ഥ ഇപ്പോള്‍ കുഴപ്പമില്ലാത്ത സ്ഥിതിയിലാണ്. അനുകൂലമായ സൂചനകളാണ് ഉള്ളത്. എല്ലാവരും അദ്ദേഹത്തിനു വേണ്ടി പ്രാര്‍ഥിക്കണം- അഭിജിത് ട്വിറ്റില്‍ പറഞ്ഞു.
മുഖര്‍ജിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്നും അദ്ദേഹം വെന്റിലേറ്റര്‍ സഹായത്തില്‍ തന്നെയാണന്നും ആര്‍മി ആശുപത്രി ഇന്നലെ അറിയിച്ചിരുന്നു. ഈ മാസം പത്തിനാണ് മുഖര്‍ജിയെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്കു മുമ്ബായി നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിനു കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Leave A Reply

Your email address will not be published.