Listen live radio

കോവിഡ് ബാധിതര്‍ക്ക് പ്രോക്സി വോട്ട്; തദ്ദേശ തിരഞ്ഞെടുപ്പില്‍ നിയമ ഭേദ​ഗതി ആവശ്യപ്പെട്ട് കത്ത്

after post image
0

- Advertisement -

കോവിഡ് രോ​ഗവ്യാപനത്തിനിടെ മാനദണ്ഡങ്ങള്‍ പാലിച്ച്‌ തിരഞ്ഞെടുപ്പ് നടത്താന്‍ പുതിയ നിര്‍ദ്ദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. കോവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും പോസ്റ്റല്‍ വോട്ടിനോ പ്രോക്സി വോട്ടിനോ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിന് കത്ത് നല്‍കി.
പഞ്ചായത്ത് മുന്‍സിപ്പാലിറ്റി ആക്‌ട് ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ കൂടി കൂട്ടണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ സമയം വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ത്തവരുടെ ഹിയറിംഗ് നാളെ തുടങ്ങും. ഹിയറിം​ഗിന് ഒരു മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതില്‍ എതിര്‍പ്പുമായി ബി.ജെ.പി രം​ഗത്തെത്തി. പുതുതായി പേര് ചേര്‍ക്കുന്നവരുടെ പരിശോധന വീടുകളിലെത്തി നടത്തണമെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.