Listen live radio

ആദിവാസി കോളനിയിലെ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചു; 52 കാരനെ അറസ്റ്റു ചെയ്തു

after post image
0

- Advertisement -

തിരുവനന്തപുരം: ആദിവാസി കോളനിയിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ച മധ്യവയസ്കന്‍ അറസ്റ്റില്‍. വിതുരയിലാണ് സംഭവം. മാതാപിതാക്കള്‍ ജോലിയ്ക്ക് പോയ സമയങ്ങളിലാണ് കല്ലാര്‍ സ്വദേശിയായ സത്യചന്ദ്രന്‍(52) ആദിവാസി കോളനിയിലെ സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ കുറെ നാളായി ഇയാള്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളെ പീഡനത്തിനിരയാക്കിയിരുന്നു. എന്നാല്‍ പേടി കാരണം കുട്ടികള്‍ ഇക്കാര്യം പുറത്തു പറഞ്ഞിരുന്നില്ല.
കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായ വിദ്യാര്‍ത്ഥിനികളെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. മാനസിക സമ്മര്‍ദ്ദത്തിലായ കുട്ടികളെ കൗണ്സിലിംഗിന് വിധേയമാക്കാന്‍ മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നു. ഇതിനു പിന്നാലെ സാമൂഹ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് വിദ്യാര്‍ത്ഥിനികള്‍ പീഡനം തുറന്ന് പറഞ്ഞത്.
ഇക്കാര്യം സാമൂഹ്യ പ്രവര്‍ത്തകര്‍ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി. ഇതോടെ കല്ലാര്‍ സ്വദേശി സത്യചന്ദ്രനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് വിതുര സി ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്ത്രീകളോടും കുട്ടികളോടും അപമര്യാദയായി പെരുമാറിയതിന് ഇയാള്‍ക്കെതിരെ നേരത്തേയും ആരോപണമുണ്ട്

Leave A Reply

Your email address will not be published.