Listen live radio

പുല്‍പ്പള്ളി നഗരത്തില്‍ വ്യാപാരികളും തൊഴിലാളികളും തമ്മില്‍ കൂട്ടത്തല്ല്; 7 പേര്‍ക്കെതിരെ കേസ്

after post image
0

- Advertisement -

പുല്‍പ്പള്ളി:പുല്‍പ്പള്ളി നഗരത്തില്‍ വ്യാപാരികളും തൊഴിലാളികളും തമ്മിലടി. സംഘര്‍ഷത്തില്‍ നാലോളം പേര്‍ക്ക് നിസാരമായ പരുക്കേറ്റു. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. വാഹനത്തിന് പോകുവാന്‍ വഴിവിട്ടു നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്ക് തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
നഗരത്തിലെ ചുമട്ടുതൊഴിലാളികള്‍ വിഷയത്തിലിടപെടുകയും,വ്യാപാരികളുമായി വാക്കേറ്റത്തിലും കയ്യാങ്കളിയിലേക്കും നയിക്കുകയായിരുന്നു. സംഭവത്തില്‍ 7 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ഇരുവിഭാഗവും പോര്‍വിളി നടത്തിയതോടെ താഴെയങ്ങാടിയില്‍ മണിക്കൂറോളം സംഘര്‍ഷ സമാന അവസ്ഥയുണ്ടാകുകയായിരുന്നു . തുടര്‍ന്ന് പോലീസെത്തി ഇരുവിഭാഗത്തെയും വിരട്ടിഓടിക്കുകയാണ് ചെയ്തത്. തൊഴിലാളികളെ വ്യാപാരികള്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് പുല്‍പള്ളി നഗരത്തില്‍ തൊഴിലാളികള്‍ പണിമുടക്കി.

Leave A Reply

Your email address will not be published.