Listen live radio

സിനിമാ ചിത്രീകരണങ്ങള്‍ക്ക് കേന്ദ്രാനുമതി; മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ…

after post image
0

- Advertisement -

ഡല്‍ഹി: സിനിമാ-സീരിയല്‍ ഷൂട്ടിങുകള്‍ പുനരാരംഭിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറാണ് ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറത്തുവിട്ടത്. സാമൂഹിക അകലം പാലിച്ചുകൊണ്ടായിരിക്കണം ഷൂട്ടിങ് സ്ഥലം. മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. ക്യാമറയ്ക്ക് മുമ്പിലുള്ള അഭിനേതാക്കള്‍ക്ക് മാസ്‌ക് നിര്‍ബന്ധമില്ലെന്നും പുതിയ പ്രോട്ടോകോളില്‍ പറയുന്നു.
താഴെ പറയുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ഷൂട്ടിങ് സ്ഥലത്ത് പാലിക്കേണ്ടതാണ്
– ഷൂട്ടിങ് ലൊക്കേഷനുകളിലും സ്റ്റുഡിയോകളിലും എഡിറ്റിങ് റൂമിലും ആറടി അകലം പാലിക്കണം
– സീനുകള്‍, സീക്വന്‍സുകള്‍, ക്യാമറ ലൊക്കേഷന്‍, ക്രൂ പൊസിഷന്‍, സീറ്റുകള്‍, കാറ്ററിങ് വിഭാഗം എന്നിവരെല്ലാം സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം
– ഏറ്റവും കുറഞ്ഞ ആളുകളെ മാത്രമേ ഷൂട്ടിങ് വേളയില്‍ പ്രവേശിപ്പിക്കാവൂ
– ഷൂട്ടിങ് സ്ഥലത്ത് സന്ദര്‍ശകര്‍ക്കോ, കാഴ്ചക്കാര്‍ക്കോ പ്രവേശനം നല്‍കരുത്
– പരസ്യമായ ഷൂട്ടിങ് സ്ഥലത്ത് സാമൂഹിക അകലം ഉറപ്പാക്കാന്‍ പ്രാദേശിക അധികൃതരുടെ സഹകരണം ആവശ്യപ്പെടണം.
– ഷൂട്ടിങ് സ്ഥലത്തെ പ്രവേശനവും പുറത്തേക്കുള്ള വഴിയും കൃത്യമായി അടയാളപ്പെടുത്തണം.
– സെറ്റില്‍ ശുചിത്വം ഉറപ്പാക്കണം, മെയ്ക് അപ്പ് റൂമുകളിലും വാഷ് റൂമിലും വാനുകളിലും ശുചിത്വം വേണം.
– ഗ്ലൗസ്, ബൂട്ടുകള്‍, മാസ്‌കുകള്‍, പിപിഇ എന്നിവയും ലഭ്യമായിരിക്കണം.
പൊതുവായ നിര്‍ദേശങ്ങള്‍
– ആരോഗ്യ സേതു ആപ്പ് ഉണ്ടായിരിക്കണം
– കവാടത്തില്‍ തെര്‍മല്‍ സ്‌ക്രീനിങ് നടത്തണം, രോഗലക്ഷണമില്ലാത്തവര്‍ക്ക് മാത്രമായിരിക്കണം പ്രവേശനം
– ആറടി അകലം എപ്പോഴും പാലിക്കണം.
-പാര്‍ക്കിങ് സ്ഥളത്തും സമീപ ഭാഗങ്ങളിലും ജനങ്ങള്‍ നില്‍ക്കരുത്, കൂട്ടമായി നില്‍ക്കാന്‍ പാടില്ല.
– കൊറോണ പ്രതിരോധ മാര്‍ഗങ്ങള്‍ പ്രദര്‍ശിപ്പിക്കണം.
-ഇരിപ്പിടം ഒരുക്കുമ്ബോഴും സാമൂഹിക അകലം പാലിക്കണം.
-ഓണ്‍ലൈന്‍ ബുക്കിങിലൂടെ ടിക്കറ്റുകള്‍ എടുക്കണം.
-ജോലി സ്ഥലം തുടര്‍ച്ചയായി വൃത്തിയാക്കണം.

Leave A Reply

Your email address will not be published.