Listen live radio

വയനാട് ജില്ലയിലേക്കുള്ള എല്ലാ അന്തര്‍സംസ്ഥാനപാതകളും ഉടന്‍ തുറക്കാന്‍ സാധ്യത

after post image
0

- Advertisement -

കല്‍പ്പറ്റ:വയനാട് ജില്ലയിലേക്കുള്ള എല്ലാ അന്തര്‍സംസ്ഥാനപാതകളും ഉടന്‍ തുറക്കാന്‍ സാധ്യത. കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കയച്ച നിര്‍ദ്ദേശാടിസ്ഥാനത്തിലാണ് പാതകള്‍ തുറക്കാന്‍ വഴിയൊരുങ്ങുന്നത്. കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ മുത്തങ്ങ വഴി മാത്രമാണ് ഇപ്പോള്‍ യാത്ര അനുവദിക്കുന്നത്.
രാജ്യത്തെ അണ്‍ലോക്ക് പ്രക്രിയയുടെ ഭാഗമായി അന്തര്‍ സംസ്ഥാന പാതകളും ചരക്കുഗതാഗതവും തടസ്സപ്പെടുത്തരുതെന്ന് മുന്‍പ് നിര്‍ദ്ദേശം നല്‍കിയിരുന്നതായി കഴിഞ്ഞദിലസം പുറത്തു വിട്ട നിര്‍ദ്ദേശത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നിലവില്‍ വയനാട് ജില്ലയിലേക്ക് ബാവലി, തോല്‍പ്പെട്ടി ഉള്‍പ്പെടെയുള്ള മറ്റ് ചെക്ക് പോസ്റ്റുകള്‍ വഴി യാത്രക്കാര്‍ക്ക് പ്രവേശനമില്ല. കേന്ദ്രത്തിന്റെ പുതിയ നിര്‍ദ്ദേശ പ്രകാരം നിലവിലുള്ള എല്ലാ യാത്രാ വിലക്കുകളും നീക്കം ചെയ്യേണ്ട സാഹചര്യമാണുള്ളത്. സംസ്ഥാന സര്‍ക്കാരില്‍ നിന്നും നിര്‍ദ്ദേശം ലഭിക്കുന്ന മുറയ്ക്ക് ഇത് സംബന്ധിച്ച് നാളെ തീരുമാനമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ജില്ലാ ഭരണകൂടം.

Leave A Reply

Your email address will not be published.