Listen live radio

കൊവിഡ് 19: രാജ്യം ഒരൊറ്റ ലാബിലൂടെ കൊവിഡ്‌ പരിശോധനക്ക്‌ തുടക്കം കുറിച്ചു; ഇന്ന് 3.5 കോടിയിലധികം പരിശോധനകൾ നടത്തിക്കഴിഞ്ഞു

after post image
0

- Advertisement -

ഡല്‍ഹി: 2020 ജനുവരിയിൽ പൂനെയിലെ ഒരൊറ്റ ലാബിലൂടെ കൊവിഡ്‌ പരിശോധനക്ക്‌ തുടക്കം കുറിച്ച ഇന്ത്യ ഇന്ന് ആകെ 3.5 കോടിയിലധികം പരിശോധനകൾ നടത്തിക്കഴിഞ്ഞു. കഴിഞ്ഞ ആറ് ദിവസമായി പ്രതിദിനം 8 ലക്ഷത്തിലധികം പരിശോധനകൾ നടത്തുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,01,147 കോവിഡ്-19 പരിശോധന നടത്തി. ആകെ നടത്തിയ പരിശോധനകളുടെ എണ്ണം 3,52,92,220 ൽ എത്തിയിരിക്കുകയാണ്‌. ദേശീയതലത്തിൽ ലാബ് ശൃംഖല വിപുലീകരിച്ചു കൊണ്ടുള്ള പരിശോധനാതന്ത്രം ഉറപ്പാക്കിയിട്ടുണ്ട്‌.
സർക്കാർ മേഖലയിലെ 983 ലാബുകളും, 532 സ്വകാര്യ ലാബുകളും അടക്കം, 1515 ലാബുകൾ വഴി ജനങ്ങൾക്ക് ആവശ്യമായ പരിശോധന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്‌.

Leave A Reply

Your email address will not be published.