Kerala

ഷാർജയിലേക്ക് കണ്ണൂരിൽനിന്ന് എയർ ഇന്ത്യയുടെ പ്രത്യേക സർവീസുകൾ

മട്ടന്നൂർ ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് നാളെയും മറ്റന്നാളും ഷാർജയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് പ്രത്യേക സർവീസ് നടത്തും. 12 ദിവസമായി ഈ സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്നില്ല. രാത്രി 9.30ന് പുറപ്പെട്ട് പ്രാദേശിക സമയം 12.05 ഷാർജയിൽ എത്തുംവിധമാണ് സമയക്രമം. 14, 15 തീയതികളിൽ ഷാർജയിൽനിന്ന് കണ്ണൂരിലേക്കും സർവീസുണ്ട്.പ്രാദേശിക സമയം പുലർച്ചെ 3ന് പുറപ്പെട്ട് രാവിലെ 6.50ന് കണ്ണൂരിലെത്തും. കണ്ണൂരിൽനിന്ന് ഇന്നലെ 13 രാജ്യാന്തര സർവീസുകൾ റദ്ദാക്കി. നിലവിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ മസ്കത്ത് സർവീസ് മാത്രമാണ് രാജ്യാന്തര റൂട്ടിലുള്ളത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.