Listen live radio

കപ്പിത്താന്റെ ക്യാബിനില്‍ തന്നെയാണ് കള്ളന്മാര്‍, സര്‍ക്കാരിന്‍റെ തല അമിത്‌ഷായുടെ കക്ഷത്തിലാണ്; പാവങ്ങളുടെ ലൈഫ് മിഷന്‍ സര്‍ക്കാര്‍ കൈക്കൂലി മിഷനാക്കിയെന്നും വിഡി സതീശന്‍, സഭകലുഷിതം

after post image
0

- Advertisement -

തിരുവനന്തപുരം: കേരളാ നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുന്നു. ഭരണത്തിന്റെ കപ്പിത്താനായ മുഖ്യമന്ത്രി നിയന്ത്രിക്കുന്ന കപ്പലിനെ അദ്ദേഹത്തിന് നിയന്ത്രിക്കാന്‍ പറ്റുന്നില്ലെന്ന് അവിശ്വാസ പ്രമേയം അവതരിപ്പിച്ച്‌ വി.ഡി സതീശന്‍ എംഎല്‍എ കപ്പിത്താന്റെ ക്യാബിനില്‍ തന്നെയാണ് കള്ളന്മാര്‍. സ്വര്‍ണക്കടത്തിന്റെ ആസ്ഥാനം തന്നെ മുഖ്യമന്ത്രിയുടെ ഓഫീസാണ്. ശിവശങ്കറിനെ കള്ളക്കടത്ത് സംഘം വരുതിയിലാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിനെ കള്ളക്കടത്ത് സംഘം ഹൈജാക്ക് ചെയ്‌തു. സെക്രട്ടേറിയേറ്റില്‍ എന്‍ഫോഴ്‌സ്‌മെന്റ് അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ കയറിയിറങ്ങുകയാണ്. മുഖ്യമന്ത്രിക്ക് എന്ത് ചോദിച്ചാലും ഒന്നും അറിയില്ല. എല്ലാം അറിയുന്ന ഒരാളിനെ എല്ലാ മന്ത്രിമാരും ചേര്‍ന്ന് കുറ്റപ്പെടുത്തുകയാണെന്നും സതീശന്‍ പരിഹസിച്ചു.
സ്വപ്‌നയുടെ നിയമനം മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് വിശ്വസിക്കാനാകില്ല. വ്യക്തമായ പദ്ധതിയുമായാണ് സ്വര്‍ണക്കടത്ത് സംഘം എത്തിയത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ ധാരണപത്രം ഒപ്പിട്ട ശേഷം സര്‍ക്കാര്‍ ഒന്നും ചെയ്‌തില്ല. ബെവ്‌കോ ആപ്പില്‍ അഴിമതിയാണ്. എല്ലാം ശിവശങ്കറിന്റെ തലയില്‍ കെട്ടിവയ്‌ക്കുകയാണ്. പാവങ്ങളുടെ ലൈഫ് മിഷന്‍ സര്‍ക്കാര്‍ കൈക്കൂലി മിഷന്‍ ആക്കി. വിദേശ നിയമങ്ങളെയും ചട്ടങ്ങളെയും ബൂര്‍ഷ്വാ നിയമങ്ങളെന്ന് പറഞ്ഞ് കെ.ടി ജലീല്‍ വാട്‌സാപ്പിലൂടെ ബദലുണ്ടാക്കി. സക്കാത്ത് സ്വന്തം പോക്കറ്റില്‍ നിന്നാണ് കൊടുക്കേണ്ടത്. കള്ള തട്ടിപ്പിന് മന്ത്രി വിശുദ്ധ ഗ്രന്ഥത്തിനെ മറയാക്കി. 15 തവണയാണ് ജലീല്‍ സ്വര്‍ണക്കടത്ത് പ്രതിയെ ഫോണില്‍ വിളിച്ചതെന്നും സതീശന്‍ പറഞ്ഞു. എല്ലാ നിയമങ്ങളെയും ജലീല്‍ കാറ്റില്‍പറത്തി. കണ്‍സള്‍ട്ടന്‍സി സര്‍ക്കാരിന്റെ വീക്ക്നെസാണ്.

ലൈഫില്‍ നാലേകാല്‍ കോടിയല്ല ഒമ്ബതേകാല്‍ കോടിയാണ് കമ്മീഷന്‍. ഈ കെട്ടകാലത്ത് ഏജന്റുമാരും മൂന്നാമന്മാരും അവതാരങ്ങളുമെല്ലാം സെക്രട്ടേറിയേറ്റില്‍ കയറിയിറങ്ങുകയാണ്. 51 വെട്ടുവെട്ടി മാദ്ധ്യമസ്വാതന്ത്ര്യത്തെയും ജമാധിപത്യത്തെയും കൊല്ലരുത്. കണ്‍സള്‍ട്ടന്‍സി രാജിനെ കുറിച്ച്‌ ഒരു ധവളപത്രം ഇറക്കാന്‍ സഹായം യാത്രയാക്കണം. ധനകാര്യമന്ത്രിയും ധനകാര്യവകുപ്പും നോക്കുകുത്തിയായി. ഈ നാടിന്റെ സമ്ബദ്‌വ്യവസ്ഥ കുട്ടിച്ചോറായി. കേരളത്തിലെ ചെറുപ്പക്കാര്‍ക്കിടയില്‍ അമര്‍ഷത്തിന്റെ തീ പുകയുകയാണ്.
പ്രളയ പുനര്‍നിര്‍മ്മാണം തകര്‍ന്ന് തരിപ്പണമായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് എട്ട് കോടി രൂപ സഖാക്കന്മാര്‍ തട്ടിയെടുത്തു. പ്രളയഫണ്ട് തട്ടിച്ചവരെ അറസ്റ്റ് ചെയ്യാന്‍ പിണറായിക്ക് സാധിച്ചില്ല. ക്യാബിനറ്റ് കൂടുമ്ബോള്‍ മന്ത്രിമാര്‍‌ എന്തെങ്കിലും തുറന്ന് സംസാരിക്കണം. ഇത് സ്റ്റാലിന്റെ മന്ത്രിസഭയല്ല. ഈ സര്‍ക്കാരിന്റെ തല അമിത്‌ഷായുടെ കക്ഷത്തിലാണ്. കേരളത്തിന്റെ മാനാഭിമനത്തിന് മേല്‍ സര്‍ക്കാര്‍ മുറിവേല്‍പ്പിച്ചുവെന്നും സതീശന്‍ പറഞ്ഞു.

Leave A Reply

Your email address will not be published.