Listen live radio

സ്വപ്ന ഒരു അവതാരമാണ്; അവതാരങ്ങളുടെ മധ്യത്തിലാണ് മുഖ്യമന്ത്രി നില്‍ക്കുന്നതെന്ന് തിരുവഞ്ചൂര്‍

after post image
0

- Advertisement -

തിരുവനന്തപുരം: അവതാരങ്ങളുടെ കാലഘട്ടമാണ് കേരളത്തിലെന്ന് അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സ്വപ്ന ഒരു അവതാരമാണ്. അവതാരങ്ങളുടെ മധ്യത്തിലാണ് മുഖ്യമന്ത്രി നില്‍ക്കുന്നത്. 108 ദിവസമായി മുഖ്യമന്ത്രിയുടെ ഇടവും വലവും ഇരുന്ന് ഒരക്ഷരം മിണ്ടാത്തവരാണ് മന്ത്രിമാരെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ . കണ്‍സള്‍ട്ടന്‍സി സമ്പ്രദായം നിര്‍ത്തണം. ഖജനാവില്‍ നിന്ന് ശമ്പളം വാങ്ങുന്ന പ്രസ് സെക്രട്ടറി മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിക്കുകയാണ്.
അങ്ങ് ഇവര്‍ക്കെതിരെ ഒന്നും പറയാത്തത് എന്താണെന്ന് തിരുവഞ്ചൂര്‍ മുഖ്യമന്ത്രിയോട് ചോദിച്ചു. പിഎസ്‍സി പിരിച്ചുവിടുന്നതാണ് നല്ലത്. ജലീല്‍ മാര്‍ക്ക്ദാനം നടത്തി. ഏതെങ്കിലും മന്ത്രിമാര്‍ ഇങ്ങനെ ചെയ്തിട്ടുണ്ടോ? ജനാധിപത്യത്തെ ചവിട്ടിമെതിക്കുന്ന സര്‍ക്കാറാണ് കേരളത്തില്‍.

വിമര്‍ശനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുകയാണെന്നും തിരുവഞ്ചൂര്‍ വിമര്‍ശിച്ചു.അവിശ്വാസ പ്രമേയം വന്നാല്‍ സര്‍ക്കാര്‍ താഴെപോകുമെന്ന് തങ്ങളും ജനങ്ങളും വിചാരിക്കുന്നില്ല. ജനങ്ങളുടെ മേല്‍ കുതിര കയറരുത്. മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന് അതീതമാകണം. സെക്രട്ടേറിയറ്റിലെ വിവരങ്ങള്‍ സ്വര്‍ണക്കടകത്ത് അന്വേഷിക്കുന്ന എന്‍ഐഎക്ക് നല്‍കുന്നതില്‍ എന്താണ് താമസമെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.

Leave A Reply

Your email address will not be published.