Listen live radio

പ്ലസ് വണ്‍ പ്രവേശനം: അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

after post image
0

- Advertisement -

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള സമയം ഇന്ന് വൈകീട്ട് അഞ്ചുമണിയ്ക്ക് അവസാനിക്കും.
കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കാന്‍ ബാക്കിയുള്ളവരും അഞ്ച് മണിക്കുള്ളില്‍ അത് പൂര്‍ത്തിയാക്കണം. സെപ്റ്റംബര്‍ അഞ്ചിനായിരിക്കും ട്രയല്‍ അലോട്ട്‌മെന്റ്.
ആദ്യ അലോട്ട്‌മെന്റ് സെപ്റ്റംബര്‍ 15 ന് പ്രസിദ്ധീകരിക്കും. 4.76 ലക്ഷം പേരാണ് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചിട്ടുള്ളത്.

Leave A Reply

Your email address will not be published.