Listen live radio

സെപ്റ്റംബർ മുതൽ രാജ്യം സാധാരണ നിലയിലേക്ക്; ഇനി കോവിഡിനൊപ്പം ജീവിക്കണമെന്ന് കേന്ദ്രം

after post image
0

- Advertisement -

ഡല്‍ഹി: സെപ്റ്റംബര്‍ മുതല്‍ രാജ്യം സാധാരണ നിലയിലേയ്ക്കെന്ന് കേന്ദ്രസര്‍ക്കാര്‍. ലോക്ക്ഡൗണുകളും ഉണ്ടാകില്ല. ഇനി കൊറോണയ്ക്കൊപ്പം ജീവിയ്ക്കണമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. അണ്‍ലോക്ക് നാലാം ഘട്ടത്തില്‍ മെട്രോ ട്രെയിന്‍ സര്‍വീസുകളുള്‍പ്പെടെ പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുമെന്നാണ് സൂചന.
കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇതു സംബന്ധിച്ചു ഉത്തരവ് പുറത്തിറക്കും. നിരവധി സംസ്ഥാനങ്ങള്‍ മെട്രോ സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതും അംഗീകരിക്കുമെന്നാണ് സൂചന. തിയേറ്ററുകള്‍ തുറക്കണമോ എന്ന ചര്‍ച്ചയും സജീവമാണ്. മെട്രോയുടെ കാര്യത്തില്‍ ധാരണയുണ്ടായി എന്നാണ് സൂചന.
മെട്രോ ട്രെയിനുകളില്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ ആളുകള്‍ ചെലവഴിക്കുന്നില്ല. അതിനാല്‍ കര്‍ശനമായ മുന്‍കരുതലുകളോടെ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സാധിക്കും.
അന്തര്‍സംസ്ഥാന യാത്രകള്‍ തടയരുതെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്ത് എഴുതിയിരുന്നു. ഇനി എയര്‍കണ്ടിഷന്‍ ചെയ്ത ബസുകളുള്‍പ്പെടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ബസ് സര്‍വീസുകളും ആരംഭിക്കും. യാത്രകള്‍ സാധാരണ ഗതിയിലാക്കാനാണ് ഇത്. ഇതെല്ലാം കോവിഡ് വ്യാപനത്തെ കൂട്ടുമെന്ന ആശങ്കയും സജീവമാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളും സിനിമ തിയേറ്ററുകളും തുറക്കുന്ന കാര്യത്തില്‍ വ്യക്തതയായില്ല. കേന്ദ്രം ഇളവുകള്‍ പ്രഖ്യാപിച്ചാലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടായിരിക്കും. എന്നാല്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ഇളവുകള്‍ വേണമെന്ന നിലപാടിലാണ്.
സ്‌കൂളുകളും കോളജുകളും തുറക്കില്ല. ബാറുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടില്ല, എന്നാല്‍ കൗണ്ടറിലൂടെയുള്ള മദ്യവില്‍പ്പന തുടരാമെന്ന് അറിയിക്കുന്നു. മാര്‍ച്ച്‌ 24നാണ് രാജ്യവ്യാപകമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഘട്ടംഘട്ടമായാണ് ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കി വരുന്നത്.

Leave A Reply

Your email address will not be published.