Listen live radio

പമ്പ മണലെടുപ്പില്‍ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവ്

after post image
0

- Advertisement -

തിരുവനന്തപുരം: പമ്പ നദിയില്‍ നിന്നുളള മണലെടുപ്പില്‍ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജിയി​ല്‍ രണ്ടു ദിവസത്തെ വാദം പൂര്‍ത്തി​യാക്കി​ തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മണലെടുപ്പിലെ ഗൂഢാലോചനയെക്കുറിച്ച്‌ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിജിലന്‍സിന് കത്തയച്ചിരുന്നു. എന്നാല്‍ ആവശ്യം സര്‍ക്കാര്‍ തളളി. ഇതിനെതുടര്‍ന്ന് അദ്ദേഹം നേരിട്ട് വിജിലന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു.
പ്രളയത്തെത്തുടര്‍ന്ന് പമ്പയില്‍ അടിഞ്ഞുകൂടിയ മണ്ണ് ക്ലേയ്സ് ആന്‍ഡ് സെറാമിക്സ് എന്ന പൊതുമേഖല സ്ഥാപനത്തിന്റെ മറവില്‍ സ്വകാര്യ കമ്പനികള്‍ക്ക് വന്‍തുകയ്ക്ക് മറച്ചുവില്‍ക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പ്രധാന ആരോപണം.
മുന്‍ ചീഫ് സെക്രട്ടറി, ഡി ജി പി എന്നിവര്‍ സര്‍ക്കാര്‍ വാടകയ്ക്കെടുത്ത ഹെലികോപ്ടറില്‍ പമ്ബയിലെത്തിയതും വനംവകുപ്പിന്റെ എതിര്‍പ്പ് മറികടന്ന് മണലെടുപ്പിന് പത്തനംതിട്ട കളക്ടര്‍ ഉത്തരവിട്ടതുമെല്ലാം വന്‍ വിവാദമായിരുന്നു. ഉത്തരവി​നെതി​രെ എല്‍ ഡി​ എഫി​ലെ കക്ഷി​യായ സി​ പി​ ഐ രംഗത്തു വന്നിരുന്നു.

Leave A Reply

Your email address will not be published.