Wednesday, 21 October 2026
|
വയനാട് • കേരളം
TRENDING
▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

ബെവ്‌കോ പ്രീമിയം കൗണ്ടറുകളിൽ ഡിജിറ്റൽ പേയ്‌മെന്റ്; ഉത്തരവ് പിൻവലിച്ചു, പണമിടപാട് നടത്താം

Wayanad News Daily Desk
ADVERTISEMENT • പരസ്യം

തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്‌കോ പ്രീമിയം കൗണ്ടറുകളിൽ മദ്യവിൽപനയ്ക്ക് ഡിജിറ്റൽ പേയ്‌മെന്റ് മാത്രം മതിയെന്ന വിവാദ ഉത്തരവ് പിൻവലിച്ചു. ഉപഭോക്താക്കളിൽ നിന്നും ജീവനക്കാരിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് ബെവ്‌കോ മാനേജ്‌മെന്റ് തീരുമാനം മാറ്റിയത്.ഇനി മുതൽ പ്രീമിയം കൗണ്ടറുകളിൽ ഡിജിറ്റൽ ഇടപാടുകൾക്കൊപ്പം നേരിട്ട് പണം നൽകിയും മദ്യം വാങ്ങാം. നേരത്തെ ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രീമിയം കൗണ്ടറുകളിൽ കാർഡ് അല്ലെങ്കിൽ യുപിഐ വഴി മാത്രമേ പണം സ്വീകരിക്കാവൂ എന്ന് നിർദ്ദേശിച്ചിരുന്നത്.എന്നാൽ ഇത് പ്രായോഗികമല്ലെന്നും പലപ്പോഴും നെറ്റ്‌വർക്ക് തകരാറുകൾ മൂലം ഇടപാടുകൾ തടസ്സപ്പെടുന്നുവെന്നും പരാതിയുയർന്നു. പണം കൈവശമുണ്ടായിട്ടും മദ്യം വാങ്ങാൻ കഴിയാത്ത സാഹചര്യം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഡിജിറ്റൽ പേയ്‌മെന്റ് മാത്രം നടപ്പാക്കുന്നത് വിൽപന കുറയാൻ കാരണമാകുമെന്ന് ജീവനക്കാരുടെ സംഘടനകളും ചൂണ്ടിക്കാട്ടിയിരുന്നു.തിരക്കേറിയ സമയങ്ങളിൽ യുപിഐ ഇടപാടുകൾ പരാജയപ്പെടുന്നത് കൗണ്ടറുകളിൽ വലിയ ക്യൂ രൂപപ്പെടാനും തർക്കങ്ങൾക്കും കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് പഴയ രീതിയിലുള്ള പണമിടപാടുകൾ കൂടി പുനഃസ്ഥാപിക്കാൻ ബെവ്‌കോ എംഡി ഉത്തരവിട്ടത്.ഡിജിറ്റൽ സൗകര്യങ്ങൾ തുടരുമെങ്കിലും പണം നൽകി മദ്യം വാങ്ങാൻ തടസ്സമുണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. സാധാരണ കൗണ്ടറുകളിൽ നേരത്തെ തന്നെ പണം സ്വീകരിക്കുന്നുണ്ടായിരുന്നു. പ്രീമിയം കൗണ്ടറുകളിൽ കൂടി ഈ സൗകര്യം എത്തിയതോടെ ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് ഒഴിവാകും.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *