Listen live radio

കേരളത്തില്‍ കോവിഡ് ബാധിച്ച്‌ മരിച്ച കൂടുതല്‍ പേരും പ്രമേഹരോഗികള്‍; 65 ശതമാനത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

after post image
0

- Advertisement -

തിരുവനന്തപുരം:  കേരളത്തില്‍ കോവിഡ് ബാധിച്ച്‌ മരിച്ച കൂടുതല്‍ പേരും പ്രമേഹരോഗികള്‍ . സംസ്ഥാനത്ത് ജൂലൈയില്‍ കോവിഡ് ബാധിച്ച്‌ മരിച്ച 69 ശതമാനം പേര്‍ക്കും പ്രമേഹമുണ്ടായിരുന്നെന്ന് കണ്ടെത്തല്‍. 65 ശതമാനത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടായിരുന്നു.
12 ശതമാനം പേര്‍ അര്‍ബുദ രോഗികളായിരുന്നു. മരണനിരക്ക് പുരുഷന്‍മാരിലാണ് കൂടുതല്‍. 63 മരണങ്ങളില്‍ 51 എണ്ണമേ കോവിഡ് മരണങ്ങളായി കൂട്ടിയിട്ടുള്ളൂ എന്നും ആരോഗ്യവകുപ്പിന്റെ മരണ വിശകലന റിപ്പോര്‍ട്ട്.
അതേസമയം, രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 34 ലക്ഷത്തിലേക്ക്. പ്രതിദിന വര്‍ധന ഇന്നും 70, 000 കടന്നേക്കും. രോഗവ്യാപനം രൂക്ഷമായ മഹാരാഷ്ട്രയില്‍ ഇന്നലെയും 15,000 ത്തിനടുത്ത് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആന്ധ്രാപ്രദേശില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും പ്രതിദിന രോഗബാധിതര്‍ പതിനായിരം കടന്നു.
കര്‍ണാടകയില്‍ 9386,തമിഴ്‌നാട്ടില്‍ 5981, ഒഡിഷയില്‍ 3384, എന്നിങ്ങനെയാണ് കോവിഡ് കണക്കുകള്‍. ഡല്‍ഹിയില്‍ കേസുകള്‍ ഉയരുന്നത് ആശങ്ക ഉയര്‍ത്തുകയാണ്. ഓഗസ്റ്റിലെ ഏറ്റവും ഉയര്‍ന്ന വര്‍ധനയായ 1840 കേസുകള്‍ ഇന്നലെ രേഖപ്പെടുത്തി. രോഗമുക്തി നിരക്ക് 76.24 ശതമാനമാണ്.

Leave A Reply

Your email address will not be published.