Listen live radio

കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിച്ചു; നിയന്ത്രണങ്ങളില്ലാതെ പൊതുഗതാഗതം…

after post image
0

- Advertisement -

തിരുവനന്തപുരം: സംസ്ഥാനത്ത് നിയന്ത്രണങ്ങളില്ലാതെ പൊതുഗതാഗതം ആരംഭിച്ചു. കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ഇന്നു രാവിലെ മുതല്‍ ആരംഭിച്ചു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അയല്‍ ജില്ലകളിലേക്ക് മാത്രമായിരുന്നു ഇതുവരെ കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തിയിരുന്നത്.
ഓണക്കാലമായതിനാല്‍ നിയന്ത്രണങ്ങളില്ലാതെ പൊതുഗതാഗതത്തിനു സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ അനുമതി നല്‍കിയിരുന്നു. സെപ്‌റ്റംബര്‍ ഒന്ന് വരെയാണ് ഇളവ്. ഇക്കാലയളവില്‍ ബസുകള്‍ക്ക്​ കേരളത്തില്‍ എവിടേയും സര്‍വീസ്​ നടത്താം. കെഎസ്‌ആര്‍ടിസിക്ക് സാധാരണ നിലയിലുള്ള സര്‍വീസ് നടത്താം. രാവിലെ ആറ്​ മുതല്‍ രാത്രി 10 വരെയാണ് ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് അനുമതി.
യാത്രക്കാര്‍ വരുന്നതിന് അനുസരിച്ചാണ് കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ നടത്തുക. ടിക്കറ്റ് ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം. ഓണത്തിരക്ക് പ്രതീക്ഷിക്കുന്ന ഞായറാഴ്‌ച വരെ പരമാവധി ബസുകള്‍ ഓടിക്കണമെന്ന് നിര്‍ദേശമുണ്ട്. ഡ്രൈവറും കണ്ടക്ടറും ഇല്ലാത്തതിന്റെ പേരില്‍ സര്‍വീസ് റദ്ദാക്കാന്‍ പാടില്ല. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കണം സര്‍വീസെന്നും കെഎസ്‌ആര്‍ടിസി എംഡി നിര്‍ദേശിച്ചു.
ഓണം പ്രമാണിച്ച്‌ സെപ്റ്റംബര്‍ രണ്ടു വരെ കണ്ടെയ്‌ന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ കച്ചവട സ്ഥാപനങ്ങള്‍ക്കും കടകള്‍ക്കും പ്രവര്‍ത്തന സമയത്തിലുള്ള നിയന്ത്രണങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ കടകള്‍ രാത്രി ഒന്‍പത് വരെ തുറന്നു പ്രവര്‍ത്തിക്കാമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത അറിയിച്ചു. എന്നാല്‍ കണ്ടെയ്‌ന്‍മെന്റ് സോണുകളിലെ കടകളും കച്ചവട സ്ഥാപനങ്ങളും നിലവിലെ മാര്‍ഗനിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കണം.

Leave A Reply

Your email address will not be published.