Listen live radio

കൊവിഡ് പ്രതിസന്ധി രാജ്യത്തെ 286 മില്യണ്‍ കുട്ടികളെ ബാധിച്ചതായി യുനിസെഫ്

after post image
0

- Advertisement -

ന്യൂയോര്‍ക്ക്: ലോകത്ത് കുട്ടികളില്‍ മൂന്നില്‍ ഒരാള്‍ക്കെങ്കിലും ലോക്ഡൌണ്‍ കാലത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ നഷ്ടമായിട്ടുണ്ടെന്ന് യുനിസെഫ്. ലോക്ഡൌണില്‍ സ്കൂള്‍ മുടങ്ങിയ 150 കോടി കുട്ടികളില്‍ 46 കോടിയില്‍പരം വരുന്ന കുട്ടികള്‍ പഠിക്കുന്ന സ്കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് സംവിധാനം ഇല്ല. ലോകത്ത് വിദ്യാഭ്യാസ അടിയന്താരാവസ്ഥയുടെ സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന് യുനിസെഫ് ഡയറക്ടര്‍ ഹെന്‍റിറ്റ ഫോറെ വ്യക്തമാക്കി.
കോവിഡ് മഹാമാരി മൂലം സ്കൂളുകളടച്ചത് ഇന്ത്യയില്‍ പ്രീ-പ്രൈമറി മുതല്‍ സെക്കന്‍ഡറി തലം വരെ 286 മില്യണ്‍ കുട്ടികളെയാണ് ബാധിച്ചത്. ഇതില്‍ 49 ശതമാനം പെണ്‍കുട്ടികളാണ്. ഇതില്‍‌ തന്നെ ഭൂരിഭാഗം കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനസൌകര്യം ലഭിച്ചിട്ടില്ലെന്നും യുനിസെഫ് വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ 1.5 മില്യണ്‍ സ്കൂളുകള്‍ കോവിഡ് കാലത്ത് അടച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കുട്ടികള്‍ക്ക് ഓണ്‍ലൈനില്‍ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി സര്‍ക്കാര്‍ വിവിധ സൌകര്യങ്ങളൊരുക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഇത് എത്രത്തോളം കുട്ടികളിലേക്ക് എത്തിയിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമാണ്. കാരണം 24 ശതമാനം കുടുംബങ്ങളിലും ഇന്‍റര്‍നെറ്റ് സൌകര്യമില്ല. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൌകര്യം ലഭ്യമാകുന്നില്ല.
സ്കൂളുകള്‍ അടച്ചിരിക്കുന്നു, മാതാപിതാക്കള്‍ക്ക് ജോലിയില്ല. ഇന്ത്യയിലെ ഭൂരിഭാഗം കുടുംബങ്ങളും ബുദ്ധിമുട്ടിലാണ്. യുനിസെഫ് ഇന്ത്യ പ്രതിനിധി യാസ്മിൻ അലി ഹക്ക് പറഞ്ഞു. ഒരു തലമുറയിലെ തന്നെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നഷ്ടപ്പെടുകയാണ്. ഓണ്‍ലൈന്‍ സൌകര്യം ലഭിക്കാത്തത് കുട്ടികള്‍ക്കിടയില്‍ പഠനവിടവ് സൃഷ്ടിക്കുന്നു. മാതാപിതാക്കളും സന്നദ്ധ സംഘടനകളും ഈ കുട്ടികള്‍ക്ക് പിന്തുണ നല്‍കുകയും വേണ്ട സൌകര്യങ്ങളൊരുക്കുകയും ചെയ്യണമെന്ന് അലി ആവശ്യപ്പെടുന്നു.

Leave A Reply

Your email address will not be published.